search

‘ഇന്ത്യയിലല്ല, ഞാൻ ഉള്ളത് ദുബായിൽ’: ഹാദി വധത്തിൽ ബംഗ്ലദേശ് ആരോപണത്തിന് തിരിച്ചടി, വിഡിയോയുമായി ഫൈസൽ മസൂദ്

LHC0088 Half hour(s) ago views 238
  



ന്യൂഡൽഹി∙ ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ബംഗ്ലദേശിലെ യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിലൊരാളെന്ന് കരുതുന്ന ഫൈസൽ കരീം മസൂദ് വിഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും നിലവിൽ ദുബായിലാണ് ഉള്ളതെന്നുമാണ് ഇയാൾ വിഡിയോയിൽ പറയുന്നത്. ഹാദിയെ കൊലപ്പെടുത്തിയവർക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ബംഗ്ലദേശ് ആരോപിക്കുന്നതിനിടെയാണ് ഇത്.  

  • Also Read ഖാലിദ സിയയ്ക്ക് വിടചൊല്ലി ബംഗ്ലദേശ്; മകനെ കണ്ട് ജയശങ്കർ, പ്രധാനമന്ത്രിയുടെ കത്ത് കൈമാറി   


‘‘ഞാൻ ഫൈസൽ കരീം മസൂദ്. ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എനിക്കെതിരായ കേസ് ഗൂഢാലോചനയുടെ പുറത്ത് കെട്ടിച്ചമച്ചതാണ്. ഇതുകാരണം എനിക്ക് ദുബായിലേക്ക് വരേണ്ടിവന്നു. മൾട്ടിപ്പിൾ എൻട്രി വിസ ഉണ്ടായിരുന്നിട്ടു കൂടി വളരെ പ്രയാസപ്പെട്ടാണ് എനിക്ക് ദുബായിലേക്ക് വരാൻ സാധിച്ചത്. കേസിന്റെ പേരിൽ കുടുംബത്തെ ഉപദ്രവിക്കുകയാണ്. അവരോടുള്ള മനുഷ്യത്വരഹിത സമീപനം നീതീകരിക്കാനാവില്ല’’ –വിഡിയോയിൽ ഫൈസൽ കരീം മസൂദ് പറയുന്നു.  

  • Also Read ഖാലിദ സിയ: വിട്ടുവീഴ്ചയില്ലാത്ത പോരാളി   


ഹാദിയുടെ ഓഫിസിലേക്ക് താൻ പോയിരുന്നെന്ന് മസൂദ് പറയുന്നുണ്ട്. ‘‘ഞാൻ ഒരു ബിസിനസുകാരനാണ്. ഐടി കമ്പനിയുണ്ട്. മുൻപ് ധനവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു തൊഴിലവസരവുമായി ബന്ധപ്പെട്ടാണ് ഹാദിയെ കാണാൻ പോയത്. ജോലി ശരിയാക്കാമെന്ന് ഹാദി വാഗ്ദാനം ചെയ്തു. മുൻകൂട്ടി പണം ആവശ്യപ്പെട്ടു. 5 ലക്ഷം ടാക്ക ഞാൻ നൽകി. ഹാദി നിർദേശിച്ച പരിപാടികൾക്കും പണം നൽകി’’ –മസൂദ് പറഞ്ഞു.  
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ‌ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായാണ് ബംഗ്ലദേശ് പൊലീസ് ആരോപിച്ചിരുന്നത്. ഇരുവരെയും അറസ്റ്റു ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്നും ബംഗ്ലദേശ് അധികൃതർ പറഞ്ഞിരുന്നു. ഇതിനിടെയാണ് താൻ ദുബായിലാണ് ഉള്ളതെന്ന് കാട്ടി ഫൈസൽ കരീം മസൂദിന്റെ വിഡിയോ.  

ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഉസ്മാൻ ഷെരീഫ് ഹാദിക്ക് ഡിസംബർ 12നാണ് ധാക്കയിൽ റിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റത്. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. കൊലപാതകത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക അക്രമങ്ങൾ നടന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @OmkaraRoots എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Faisal Karim Masud Denies Involvement in Hadi Murder: Faisal Karim Masud, suspected in the murder of Bangladeshi youth leader Usman Sharif Hadi, released a video denying any involvement and claimed he is currently in Dubai. His statement comes amid Bangladesh’s allegation that India is sheltering the accused, while police earlier said Masud had fled to India. Hadi, known for his anti-India stance, was shot in Dhaka on December 12 and later died in a Singapore hospital.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143258

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com