search

‘തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണം, കേസ് അന്വേഷിക്കാൻ എസ്ഐടിയെ നിയോഗിച്ചത് ഹൈക്കോടതി’

Chikheang Half hour(s) ago views 297
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ച കേസിൽ തന്നെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തയ്ക്കു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമാണെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

  • Also Read ശിവഗിരി തീർഥാടനം കേരളത്തിനു നിത്യപ്രചോദനം; കേരള സർക്കാർ മുന്നോട്ടുപോകുന്നതു ഗുരുവിന്റെ പാതയിലൂടെ: മുഖ്യമന്ത്രി   


കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ്‌ഐടി അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതും ഹൈക്കോടതി മുൻപാകെയാണ്. ഇതിന്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കോടതിയുടെ കർശന നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ല. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് അടൂർ പ്രകാശ് എംപി നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

  • Also Read ‘ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ; മരുന്നിനുപോലും ബാക്കിയില്ല’: മറ്റത്തൂരിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം, മറുപടിയുമായി സതീശൻ   


കേസിൽ തന്നെ ആരും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും ആരോപണത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. “ഒന്നും മറച്ചുവയ്ക്കാനില്ല, ഭയവുമില്ല. ഏത് അവസരത്തിൽ ആവശ്യപ്പെട്ടാലും എസ്‌ഐടിക്ക് മുന്നിൽ ഹാജരാകാൻ തയാറുമാണ്. എസ്‌ഐടിക്ക് മുന്നിൽ പോകും മുൻപ് മാധ്യമങ്ങളെ അറിയിക്കും. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇതെന്നാണ് തോന്നുന്നതെന്നും“ അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഏതെങ്കിലും അവസരത്തിൽ എസ്‌ഐടി വിളിച്ചാൽ, മാധ്യമങ്ങളെ കൂടി കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കിൽ താൻ പറയാൻ പോകുന്ന കാര്യങ്ങൾ മാധ്യമങ്ങളെക്കൂടി അറിയിച്ച ശേഷമേ എസ്‌ഐടിക്കു മുന്നിൽ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CMO Denies Involvement in Sabarimala Gold Theft Case: The Chief Minister\“s Office refuted UDF Convener Adoor Prakash MP\“s allegations of involvement in the Sabarimala gold theft case investigation, stating the claims are baseless and untrue.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145537

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com