ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. ഇതിന്റെ ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും.
- Also Read യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിലേക്കുൾപ്പെടെയുള്ള 414 ട്രെയിനുകളുടെ സമയം മാറുന്നു
#WATCH | Delhi: Railways Minister Ashwini Vaishnaw says, “The bullet train will be ready in 2027, August 15th, 2027. The first section to open will be from Surat to Bilimora. After that, Vapi to Surat will open. Then Vapi to Ahmedabad will open, and after that, Thane to Ahmedabad… pic.twitter.com/vpal8NqNpE— ANI (@ANI) January 1, 2026
അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗം പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഈ ദൂരം 2 മണിക്കൂർ 17 മിനിറ്റിൽ ഓടിയെത്തും. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതി നീണ്ടുപോവുകയായിരുന്നു. സ്ഥലം ഏറ്റെടുക്കലിൽ ഉൾപ്പെടെ ഉണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനു ഇടയാക്കിയത്.
- Also Read 180 കിലോമീറ്റർ വേഗത്തിൽ പറപറക്കുന്ന വന്ദേഭാരതിൽ തുളുമ്പാതെ വെള്ളംനിറച്ച ഗ്ലാസുകൾ; കേന്ദ്രമന്ത്രി പങ്കുവച്ച വിഡിയോയുടെ രഹസ്യം
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം 1 മണിക്കൂർ 58 മിനിറ്റിൽ ഓടിയെത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണം 4ൽ നിന്നും 12 ആക്കി ഉയർത്താൻ തീരുമാനിച്ചതോടെ സഞ്ചാര സമയത്തിലും വർധനയുണ്ടായി. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി സൂറത്തിൽ നിർമാണത്തിലുള്ള ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ സന്ദർശനം നടത്തിയിരുന്നു.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
India\“s First Bullet Train Launching in 2027: The Mumbai-Ahmedabad High Speed Rail corridor will be operational in phases, starting with the Surat-Bilimora section. |