search

ഇന്ന് മന്നം ജയന്തി; ആഘോഷങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം; 19 കോടി രൂപ ചെലവിൽ പുതിയ ആസ്ഥാന മന്ദിരം

cy520520 3 hour(s) ago views 796
  



ചങ്ങനാശേരി ∙ മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢോജ്വലമായ തുടക്കം. ഇന്നലെ പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങൾ, വനിതാസമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സമുദായക്കൂട്ടായ്മയ്ക്കു തെളിവായി. അരലക്ഷം ചതുരശ്ര അടിയിൽ മന്നം നഗറിൽ നിർമിച്ച പന്തൽ പ്രതിനിധികളെക്കൊണ്ടു നിറഞ്ഞു.

  • Also Read ‘സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടായാൽ മാത്രം ഇടപെടൽ; രാഷ്ട്രീയതാൽപര്യം വച്ചുള്ള ദുഷ്പ്രചാരണം തെറ്റ്’   


ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്നു സമ്മേളനവേദിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനു മുൻപിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുൻപിൽ പ്രസിഡന്റ് ഡോ. എം.ശശികുമാറും നിലവിളക്ക് തെളിച്ചു. ജനറൽ സെക്രട്ടറി വിശദീകരണ പ്രസംഗം നടത്തി.

  • Also Read എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി; മന്നം ജയന്തി ആഘോഷം ജനുവരി ഒന്നിനും രണ്ടിനും   


മന്നം ജയന്തി ദിനമായ ഇന്നു (വെള്ളിയാഴ്ച) സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തും. ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ എൻഎസ്എസ് കോളജ് മൈതാനത്ത് സൗകര്യമുണ്ട്. എൻഎസ്എസ് ഹിന്ദു കോളജ് ക്യാംപസിൽ എല്ലാവർക്കും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ 150–ാം മന്നം ജയന്തിക്കായി എൻഎസ്എസ് ഒരുങ്ങുന്നു

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150–ാം ജയന്തി വർഷത്തിലേക്കു കടക്കുന്ന എൻഎസ്എസ് വിഭാവനം ചെയ്യുന്നതു പ്രൗഢഗംഭീരമായ ആഘോഷങ്ങൾ. സാമൂഹിക പരിഷ്കർത്താവും കർമയോഗിയുമായിരുന്ന മന്നത്ത് പത്മനാഭന്റെ നവോത്ഥാന മുന്നേറ്റങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രനിമിഷങ്ങളും സ്മരിക്കുന്ന ജയന്തി ആഘോഷമാണ് എൻഎസ്എസ് സംഘടിപ്പിക്കുകയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 2027ൽ ആണു മന്നത്ത് പത്മനാഭന്റെ 150–ാം ജയന്തി ആഘോഷങ്ങൾ.

  • Also Read ശബരിമല: \“സ്വർണം വിറ്റോ, കടത്തിയോ?\“; ആശയക്കുഴപ്പത്തിൽ എസ്ഐടി   


150–ാം ജയന്തി വർഷത്തിലേക്കു കടക്കുമ്പോഴാണു പെരുന്നയിൽ എൻഎസ്എസിന് പുതിയ ആസ്ഥാന മന്ദിരവും ഉയരുന്നത്. ഇന്നലെ രാവിലെ നടന്ന ഭൂമിപൂജയ്ക്കു ശേഷം സുകുമാരൻ നായർ ശിലാസ്ഥാപനം നിർവഹിച്ചു. ചോണൂർ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ചോണൂർ പരമേശ്വരൻ നമ്പൂതിരി, എരുമായ്ക്കോട്ടില്ലം പ്രമോദ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.

  • Also Read സ്വർണക്കൊള്ള അന്വേഷണത്തിന് സർക്കാരിന്റെ ഇഷ്ടക്കാർ; എസ്ഐടി വെട്ടിൽ   


എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള, സെക്രട്ടറി ഹരികുമാർ കോയിക്കൽ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, എൻഎസ്എസ് കോളജസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രഫ. ഡോ. എസ്.സുജാത എന്നിവർ പങ്കെടുത്തു.

19 കോടി രൂപ ചെലവഴിച്ച് പെരുന്നയിലെ ഇപ്പോഴത്തെ ആസ്ഥാന മന്ദിരത്തിനു സമീപമാണു പുതിയ ആസ്ഥാന മന്ദിരം നിർമിക്കുക. കേരളീയ ശൈലിയിൽ 45,000 ചതുരശ്ര അടിയിലാണു നിർമാണം. സമ്മേളന ഹാൾ, അതിഥികൾക്കായുള്ള മുറികൾ തുടങ്ങിയവയും സമുച്ചയത്തിലുണ്ടാകും. ഇപ്പോഴത്തെ ആസ്ഥാന മന്ദിരം അതേപടി നിലനിർത്തും.

  • Also Read   


സാമ്പത്തികമായി സ്വയംപര്യാപ്തതയിലുള്ള എൻഎസ്എസ് ഒരു രൂപ പോലും കടമെടുക്കാതെയാണ് ആസ്ഥാന മന്ദിരം നിർമിക്കുന്നതെന്നു ജനറൽ സെക്രട്ടറി പറഞ്ഞു. സംഘടനയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന ആസ്ഥാന മന്ദിരമാണു പെരുന്നയിൽ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. English Summary:
Grand Start to Mannam Jayanthi Celebrations: Mannam Jayanthi celebrations begin grandly at the NSS headquarters. The 149th Jayanthi celebrations commenced with the Akhila Kerala Nair Representative Conference. NSS is also preparing for Mannath Padmanabhan\“s 150th Jayanthi, envisioning grand celebrations.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141611

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com