ആലപ്പുഴ ∙ മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‍ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളജ് മാത്രമാണ് എസ്എൻഡിപിക്ക് ഉള്ളതെന്നും ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളജുകൾ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തിൽ ഭരണത്തിലിരുന്നപ്പോൾ ലീഗ് സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്താൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
- Also Read ആ തൊപ്പി ഇണങ്ങുന്നത് വെള്ളാപ്പള്ളിക്ക്: ബിനോയ്
മുസ്‍ലിം സമുദായത്തിൽ മൊത്തമായി ഈഴവ വിദ്വേഷം പരത്തുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി മതകലഹങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനമാണ് ലീഗ് നടത്തുന്നത്. അടുത്ത ഭരണം കിട്ടിയാൽ ഇനി ഒരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
- Also Read ‘അവർ ചതിയൻ ചന്തുമാർ, എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നു’: മൈക്ക് തട്ടിമാറ്റി, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി
English Summary:
SNDP Yogam General Secretary Vellappally Natesan clarified that SNDP has no institutions in Malappuram, Wayanad, or Kasaragod except one unaided college in Malappuram, compared to Muslim League\“s 48 aided colleges there. He challenged the League on social justice in education and accused it of spreading Ezhava hatred among Muslims, destroying harmony, and plotting another Marad-like riot if it regains power. |