search

ആന്റണി രാജുവിന് തടവുശിക്ഷ; വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടി ട്രംപ്– പ്രധാന വാർത്തകൾ

cy520520 7 day(s) ago views 332
  



തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായി ആന്റണി രാജുവിന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തടവുശിക്ഷ വിധിച്ചതും വെനസ്വലേയിൽ അസാധാരണ നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യുഎസ് പിടികൂടിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ:

മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ‌ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും.

Read more: https://www.manoramaonline.com/news/latest-news/2026/01/03/antony-rajus-evidence-tampering-case-verdict-updates.html
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി.

Read more: https://www.manoramaonline.com/news/latest-news/2026/01/03/multiple-explosions-heard-in-venezuela-capital-caracas-amid-tensions-with-us.html

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ പരാതി. അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ.

Read more: https://www.manoramaonline.com/news/latest-news/2026/01/03/rahul-mamkootathil-facing-new-complaint-from-husband-of-the-survivor.html

കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്.

Read more: https://www.manoramaonline.com/news/latest-news/2026/01/03/vande-bharat-sleeper-train-confirmed-for-kerala-check-speed-fare-and-features.html

ബംഗ്ലദേശിൽ ആൾക്കൂട്ട ആക്രമണത്തിനിടെ തീകൊളുത്തപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഹിന്ദു വിഭാഗത്തിൽപ്പെട്ട ബിസിനസുകാരൻ മരിച്ചു. ഖോകോൺ ചന്ദ്രദാസ് ആണ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ധാക്കയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മെഡിക്കൽ, മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്ന ഖോകോണിനെ ബുധനാഴ്ച കട അടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്.

Read more: https://www.manoramaonline.com/news/latest-news/2026/01/03/bangladesh-hindu-businessman-set-on-fire-killed.html English Summary:
Today\“s Recap: 03-01-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145728

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com