search

ജോർജ് കടുത്ത മദ്യപാനി, തർക്കമുണ്ടായത് സ്ത്രീ കൂടുതൽ പണം ചോദിച്ചതോടെ; പാതിവഴി വരെ മൃതദേഹം വലിച്ചിഴച്ചു, പിന്നെ തളർന്നുറങ്ങി

Chikheang Yesterday 11:19 views 672
  



കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്ത് വീട്ടുവളപ്പിൽ വച്ച് ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയതു കൂടുതൽ തുക ചോദിച്ചതോടെയെന്നു പ്രതി തേവര കോന്തുരുത്തി കൊടിയന്തറ കെ.കെ.ജോർജിന്റെ മൊഴി. തനിക്കൊപ്പം വന്ന സ്ത്രീ 12 മണിയോടെ തിരിച്ചു പോകുമ്പോൾ പറഞ്ഞുറപ്പിച്ച തുക നൽകിയെന്നും കൂടുതൽ ആവശ്യപ്പെട്ടതോടെ വഴക്കായി മാറി എന്നുമാണ് ജോർജ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അരിശത്തിന് കൈയിൽ കിട്ടിയ ഇരുമ്പുവടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.  

  • Also Read സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു, വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ   


മദ്യലഹരിയിലായിരുന്ന ജോർജ് മണിക്കൂറുകൾക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. പിന്നെ ചാക്ക് അന്വേഷിക്കലായി. വെളുപ്പിനെ നാലരയോടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള അപ്പക്കടയിൽ ചാക്ക് കാണുമെന്ന് കരുതി ജോർജ് അവിടെ എത്തി. ‘‘ഞാനും ഭാര്യയും വെളുപ്പിനെ ഒന്നരയോടെ കട തുറക്കാറുണ്ട്. വെള്ളയപ്പം കച്ചവടമാണ്. ഇതിനിടെയാണ് നാലരയോടെ ഒരാൾ കടയിലെത്തുന്നത്. കണ്ടു പരിചയമുള്ള ആളാണ്. ഒന്നുരണ്ടു തവണ കടയിൽ വന്ന് അപ്പവും വാങ്ങിയിട്ടുണ്ട്. അരിയും മറ്റും കൊണ്ടുവരുന്നതുെകാണ്ട് ആളുകൾ ഇവിടെ നിന്ന് ചാക്ക് വാങ്ങാറുണ്ട്. ഇയാൾ ഒരു ചാക്ക് വേണമെന്ന് പറഞ്ഞു. പിന്നെ ഒരെണ്ണം കൂടി ആവശ്യപ്പെട്ടു. 14 രൂപയാണ് 2 ചാക്കിനും കൂടി വാങ്ങിയ വില. ചാക്കുമായി അയാൾ പോവുകയും ചെയ്തു. പിന്നെ രാവിലെ ഓർഡറുണ്ടായിരുന്ന അപ്പം നൽകി തിരികെ എത്തിയപ്പോഴാണ് ഇങ്ങനെയാരു സംഭവം ഉണ്ടായത് അറിയുന്നത്’’ – കട നടത്തുന്ന ടി.കെ.സന്തോഷ് പറഞ്ഞു.   

  • Also Read പങ്കാളിയെ വയർ കൊണ്ട് ക്രൂരമായി മർദിച്ചു; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കി   


ഇന്നലെ രാത്രി 10 മണിയോടെയാണ് അപ്പവും ചിക്കൻ കറിയും പാഴ്സൽ വാങ്ങി ഓട്ടോറിക്ഷയിൽ ജോർജ് പാലക്കാട് സ്വദേശിനിയായ സ്ത്രീയോടൊപ്പം വീട്ടിലെത്തിയത്. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തുക പറഞ്ഞുറപ്പിച്ച് ഈ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാത്രി 12 മണിയോടെയാണ് ജോർജ് സ്ത്രീയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ശേഷം തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടി കാലിൽ പിടിച്ചുവലിച്ച് ഇടവഴിയിൽ കൊണ്ടിട്ടതോടെ തളർന്നുപോയ ജോർജ് അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിന്നാലെയാണ് രാവിലെ ആറരയോടെ എത്തിയ ഹരിതകർമ സേനാംഗമായ മണി, ജോർജിനെയും തൊട്ടടുത്ത് മൃതദേഹവും കാണുന്നത്. മകളുടെ കുഞ്ഞിന്റെ പിറന്നാളായതിനാൽ ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലാണ്. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജോർജും അവിടേക്ക് ചെല്ലാനിരിക്കുകയായിരുന്നു. സ്ഥലം കൗൺസിലർ ബെൻസി ബെന്നിയോട് മകളും യുകെയിലുള്ള മകനും സംസാരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈകിട്ടോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജോർജിന്റെ മദ്യപാനശീലത്തെ കുറിച്ച് അയൽവാസികളിൽ ഒട്ടുമിക്കവർക്കും അറിയാം. കടുത്ത മദ്യപാനിയാണ് ജോർജെന്നും മദ്യപിച്ചു കഴിഞ്ഞാൽ സ്വഭാവം മാറുമെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പ് ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. 25 കൊല്ലം മുമ്പ് വയനാടു നിന്ന് എത്തിയവരാണ് ജോർജും കുടുംബവും. 15 കൊല്ലം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത്. ഓടിട്ട ഈ വീട് രണ്ടായി പകുത്ത് അതിൽ 2 മുറി ഇതര സംസ്ഥാനക്കാർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോലി കഴിഞ്ഞ് കൈയിൽ പണമെത്തിയാൽ പിന്നെ തുടർച്ചയായ മദ്യപാനമായിരിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.  

ഒരു ഫ്ലാറ്റിന്റേയും ഹോസ്റ്റലിന്റേയും ഇടയ്ക്ക് കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകാവുന്ന 20 മീറ്റർ വരുന്ന വഴിയാണ് ജോർജിന്റെ വീട്ടിലേക്കുള്ളത്. ഇതിന്റെ പകുതി ദൂരം വരെ ഇയാൾ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു. ഹരിതകർമ സേനാംഗമായ കുമ്പളങ്ങി സ്വദേശി കെ.ജെ.മണി രാവിലെ ആറുമണിയോടെ ഇവിടെ എത്തുമ്പോൾ ജോർജ് മൃതദേഹത്തിനടുത്ത് ഇരിക്കുന്ന നിലയിലാണ് കണ്ടത്. ആരോ കിടക്കുന്നതും കണ്ടു. ജോർജിന്റെ ഭാര്യയാണെന്നാണ് മണിക്ക് ആദ്യം തോന്നിയത്. മുഖം മറച്ചിരുന്നതുകൊണ്ട് ആളെ മനസിലായില്ല. തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഇതിനിടെ ജോർജ് പറഞ്ഞു. ആരാണ് ഇതെന്ന് തനിക്കറിയില്ലെന്നും ആരോ ഇവിടെ കൊണ്ടിട്ടു പോയതാണെന്നും ജോർജ് പറഞ്ഞു. ഇതോടെ മണി അയൽവീട്ടിലെ സ്ത്രീയെക്കൂടി വിവരമറിയിച്ചു. തുടർന്ന് കൗൺസിലറെ വിവരം ധരിപ്പിക്കുകയും അവർ പൊലീസിനെ വിളിക്കുകയുമായിരുന്നു. English Summary:
Woman murder case Kochi: Kochi murder case involves the killing of a sex worker due to a dispute over money. The accused, K.K. George, has confessed to the crime, stating he hit her with an iron rod after she demanded more money.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161074