മലപ്പുറം ∙ ടൈപ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്കായി നടപ്പാക്കുന്ന ‘മിഠായി’ പദ്ധതിക്കു കീഴിൽ നൽകുന്ന മരുന്നു മാറ്റിയതു കുട്ടികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. പുതിയ മരുന്ന് ഉപയോഗിച്ചു തുടങ്ങിയതു മുതൽ ശരീരത്തിലെ ഷുഗറിന്റെ അളവു ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നുവെന്നാണു പരാതി. കുട്ടികളുടെ ശരീരം മെലിയുന്നതായും പറയുന്നു. ജില്ലാ കേന്ദ്രങ്ങളിൽ പരാതി അറിയിച്ചെങ്കിലും പരിഹാരമുണ്ടാകാത്തതിനാൽ മന്ത്രിയെ നേരിട്ടു കാണാനൊരുങ്ങുകയാണ് പദ്ധതിയിലുൾപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കൾ.
Also Read യുഎസ് വീസ നിഷേധിച്ചു; വിഷാദത്തിലായ വനിത ഡോക്ടർ ജീവനൊടുക്കി
ടൈപ് വൺ പ്രമേഹബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കു മരുന്നും പിന്തുണയും നൽകുന്ന മിഠായി പദ്ധതി 2018ലാണു തുടങ്ങിയത്. 2 ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നിലവിൽ 2,000 കുട്ടികൾ പദ്ധതിക്കു കീഴിലുണ്ട്. ശരീരത്തിലെ ഷുഗർ നിശ്ചിതയളവിൽ നിലനിർത്താൻ നൽകുന്ന ‘ബേസലോഗ്’, ഭക്ഷണത്തിന് മുൻപ് നൽകുന്ന ‘ഫിയാസ്പ്’ എന്നീ ഇൻസുലിനുകളാണു നേരത്തെ നൽകിയിരുന്നത്. ആറുമാസം മുൻപു ഫിയാസ്പിനു പകരം മറ്റൊരു മരുന്നു നൽകിത്തുടങ്ങി. ഇതോടെയാണു കുട്ടികളിൽ അസ്വസ്ഥത തുടങ്ങിയത്.
Also Read ‘ശ്രീവൽസാ, കൂടെ പാടിക്കോളൂ’, അങ്ങനെ സംഗീത അഭ്യസനത്തിൽ നടപ്പിലില്ലാത്ത ഒരു മൂന്നാം ദിവസം എനിക്കായി ഭവിച്ചു – വായിക്കാം: ‘തൃതീയ’
സാമ്പത്തിക പ്രതിസന്ധിയാണു മരുന്നു മാറ്റാൻ കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. 3.8 കോടി രൂപയാണു മിഠായി പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. ഫിയാസ്പിനെക്കാൾ വിലകുറഞ്ഞ മരുന്നാണ് ഇപ്പോൾ നൽകുന്നത്. പദ്ധതി തുടങ്ങിയ കാലത്തു സഹായം ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറവായിരുന്നു. വർഷംതോറും കുട്ടികളുടെ എണ്ണം കൂടിയെങ്കിലും അതിന് ആനുപാതികമായി ഫണ്ട് വർധിപ്പിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.
‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Medication Changed to Cut Costs: Children in \“Mithayi\“ Project Face Serious Health Problems