search

50 ലക്ഷത്തിനു താഴെയുള്ള വീടുകൾക്ക് സെസ് ഇല്ല; 21നുശേഷം പെർമിറ്റ് ലഭിക്കുന്നവർക്ക് ബാധകം

deltin33 3 hour(s) ago views 774
  



തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമസംഹിത (ലേബർ കോഡ്) നിലവിൽ വന്നതോടെ ഇനി 50 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവുള്ള വീടുകൾ നിർമിക്കുന്നവർ മാത്രം കെട്ടിട നിർമാണ സെസ് അടച്ചാൽ മതി. തറ വിസ്തീർണം (പ്ലിന്ത് ഏരിയ) അടിസ്ഥാനമാക്കി നിർണയിക്കുന്ന നിർമാണച്ചെലവിന്റെ ഒരു ശതമാനം സെസ് നൽകണമെന്നാണു നിയമം. നിലവിൽ 10 ലക്ഷം രൂപയിലധികം നിർമാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) കൂടുതൽ വലുപ്പമോ ഉള്ള കെട്ടിടങ്ങൾക്കായിരുന്നു സെസ്.

  • Also Read പത്മകുമാറിന്റെ കസ്റ്റഡിക്കായി എസ്ഐടി; മൊഴി നിർണായകം, വിദേശയാത്രകളെക്കുറിച്ച് അന്വേഷണം നടത്തും   


ഈമാസം 21നു നിയമസംഹിത പ്രാബല്യത്തിൽ വന്നതോടെ നിർമാണച്ചെലവിന്റെ പരിധി ഉയർത്തൽ നിലവിലായി. സെസ് നിർണയത്തിന് ബിൽഡിങ് പെർമിറ്റ് രേഖയാണ് ഉപയോഗിക്കുന്നത്. അതിനാൽ 21നുശേഷം പെർമിറ്റ് ലഭിക്കുന്നവർക്കായിരിക്കും ഇതു ബാധകമാകുക. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് വ്യക്തത വരുത്തേണ്ടിവരും.

  • Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...   


നാലു നിയമസംഹിതകളിൽ സാമൂഹിക സുരക്ഷാ സംഹിതയിലെ സെക്‌ഷൻ 2 (6) ആണു വീടുകളുടെ സെസ് നിർണയ പരിധിയെക്കുറിച്ചു വ്യക്തമാക്കുന്നത്. സെസ് ഈടാക്കുന്നതിനുള്ള നിർമാണച്ചെലവിന്റെ പരിധി 50 ലക്ഷം രൂപ എന്നതു വർധിപ്പിക്കാനല്ലാതെ, കുറവു വരുത്താൻ സംസ്ഥാന സർക്കാരുകൾക്കു നിയമം അനുമതി നൽകുന്നില്ല. വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും എത്ര തുക ചെലവഴിച്ചാലും അതിന് ഒരു ശതമാനം സെസ് അടയ്ക്കണമെന്ന വ്യവസ്ഥ തുടരും.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തൊഴിൽ വകുപ്പിന് തിരിച്ചടി

സെസ് ഈടാക്കാനുള്ള വീടുകളുടെ നിർമാണച്ചെലവിന്റെ പരിധി ഉയർത്തിയതു തൊഴിൽ വകുപ്പിനു കനത്ത തിരിച്ചടിയാകും. കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡാണ് സെസ് ഈടാക്കുന്നത്. ബോർഡിന് ലഭിക്കുന്ന സെസിൽ 70 ശതമാനവും വീടുകളിൽ നിന്നാണ്. ഈ തുക തൊഴിലാളികൾക്ക് പെൻഷൻ നൽകാനാണു നീക്കിവയ്ക്കുന്നത്. ബോർഡ് പ്രതിമാസം നൽകേണ്ട 1600 രൂപയുടെ പെൻഷൻ മുടങ്ങിയിട്ടു 17 മാസം കഴിഞ്ഞു. 3.80 ലക്ഷം തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളായി 1163 കോടി രൂപയാണു കുടിശിക. ഇതിൽ പെൻഷൻ കുടിശിക മാത്രം 1000 കോടി രൂപയുണ്ട്. English Summary:
New Labor Code: No Construction Cess for Houses Under 50 Lakhs
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809