വാർസോ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മാപ്പ് പറഞ്ഞ് പോളണ്ടിൽ താമസിക്കുന്ന മലയാളി യുവതി. വിഡിയോ സമൂഹമാധ്യമത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ഒട്ടേറെ പേർ യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പോളണ്ട് മല്ലു ഗേൾ എന്ന പേരിലറിയപ്പെടുന്ന വിജയ നായർ എന്ന യുവതിയാണ് താൻ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.
വമ്പൻ ഭാഗ്യം! മലയാളി സ്വന്തമാക്കിയത് 61 കോടി രൂപ: അബുദാബിയിലെ ഭാഗ്യദേവത കനിഞ്ഞത് സൗദിയിൽ Gulf News
അഹമ്മദാബാദ് വിമാനദുരന്തം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അമിത രാസസാന്നിധ്യം; മോർച്ചറി ജീവനക്കാർക്ക് വിഷ ബാധയേറ്റു Europe News
‘കുട്ടിയുടെ അമ്മ അടുത്ത സുഹൃത്താണ്. മാതൃസഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത്. ഇതിനെ സംബന്ധിച്ച് മോശമായ കമന്റുകൾ വന്നത് വേദനിപ്പിച്ചു. കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്കാരമാണ് കണ്ടു വളർന്നത്. ഇത് യൂറോപ്പിൽ ഇത്ര വലിയ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല. ആർക്കെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു’ – എന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കിയത്.
യുവതിയുടെ പ്രവൃത്തി പൗരബോധമില്ലായ്മയാണെന്നും കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകുമ്പോൾ നിർത്തേണ്ടത് അത്യാവശ്യമാണെന്നും ചിലർ വിമർശിക്കുകയും ചെയ്തിരുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം poland_mallu_girl എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്) English Summary:
Vijaya Nair, a Malayali woman in Poland apologizes after a viral video showed her attempting to kiss a minor, sparking online backlash. The woman, known as @poland_mallu_girl, claims it was a maternal gesture misinterpreted due to cultural differences and expressed remorse for any offense caused.