search

വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് പത്ത് ലക്ഷം നൽകണമെന്ന് വിധി

Chikheang 1 hour(s) ago views 435
  



കണ്ണൂർ ∙ വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബ കോടതി ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടു. മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തര‌വ്.
What you should read next

  • അമ്മായിഅമ്മയെ ശുശ്രൂഷിക്കാൻ ജോലി ഉപേക്ഷിക്കാനാകില്ല; വിവാഹ മോചനം മതി എന്ന് യുവതി Love N Life
      

         
    •   
         
    •   
        
       


2022 ജൂൺ 17 നാണ് ചാല സ്വദേശിയായ ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു യുവാവ്. വിവാഹശേഷം ഭാര്യയെ ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തു.  
What you should read next

  • ഭാര്യ ഡിഷ്‌വാഷർ വാങ്ങി: വീട് അടിച്ചുതകർത്ത് ഭർത്താവ്; പിന്നിൽ വിചിത്രമായ കാരണം Nest
      

         
    •   
         
    •   
        
       


എന്നാൽ യുവതി പോകാൻ വിസമ്മതിച്ചു. ഇതോടെ യുവാവ് പ്രതിസന്ധിയിലായി. പിന്നീട് ഖുൽ-അ നിയമപ്രകാരം യുവതി വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപെടുത്തിയശേഷം യുവതി മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.
JUST IN


  • 4 MINUTES AGO   വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് പത്ത് ലക്ഷം നൽകണമെന്ന് വിധി Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   കുടുംബ തർക്കം; ബെംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   LIVE സ്വർണവിലയിൽ തിരിച്ചിറക്കം; കേരളത്തിൽ രാവിലെ വൻ ഇടിവ്, പൊന്നിൻ കുതിപ്പിന് തടസ്സംനിന്നത് ഡോളർ Commodity
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kannur Court Orders Wife to Pay ₹10 Lakh Compensation in \“Khul\“ Divorce Case: Kannur Family Court has ordered a woman who initiated a \“Khul\“ divorce to pay her ex-husband ten lakh rupees as compensation.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313