search

കെപിപിഎലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി: മന്ത്രിസഭാ അനുമതിയായി

Chikheang 3 hour(s) ago views 680
  



തിരുവനന്തപുരം ∙ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) 741 കോടി രൂപ മുതൽ മുടക്കുള്ള തുടർ വികസന പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കലും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെപിപിഎൽ. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുനഃസംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതിബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
What you should read next

  • ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News
      

         
    •   
         
    •   
        
       


സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെഎസ്ഐഡിസി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇ-കോമേഴ്‌സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പർ  ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട്‌ ബുക്കുകൾ, ടെക്സ്റ്റ്‌ ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിങ്, പ്രിന്‍റിങ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായവയ്ക്കും    രാജ്യവ്യാപകമായി ആവശ്യമുണ്ട്.  
What you should read next

  • മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       


സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും, ഗുണമേന്മയുള്ള പാക്കേജിങ് ഗ്രേഡുകളുടെയും റൈറ്റിങ്, പ്രിന്‍റിങ് പേപ്പർ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണെങ്കിലും ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം അന്യസംസ്ഥാനങ്ങളിൽനിന്നു വാങ്ങുകയാണ്.

ഈ സാഹചര്യത്തിൽ ഒരു \“പേപ്പർ ക്ലസ്റ്റർ\“ രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്‍റുകൾ  പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമ മാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവ് ഉള്ള സ്ഥാപനം ആയി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.  ADVERTISEMENT Go AD-FREE

ഇന്ത്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിര്‍മ്മാണ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ  ന്യൂസ്പ്രിന്‍റ് ലിമിറ്റഡിന്‍റെ വലിപ്പവും, സാങ്കേതികതയും ഉള്ള ബൃഹത്തായ ഒരു സ്ഥാപനം മൂന്നര കൊല്ലത്തിലേറെ  നീണ്ട അടച്ചുപൂട്ടലിന് ശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തനസജ്ജമാക്കുകയും  വൈവിധ്യ വല്‍ക്കരണത്തിലൂടെ രാജ്യത്തെ കടലാസ് നിര്‍മ്മാണ സ്ഥാപനങ്ങളുടെ മുൻ നിരയിലേക്ക് എത്തുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
JUST IN


  • 10 MINUTES AGO   രണ്ട് പീഡനക്കേസുകളിൽ കുറ്റക്കാരൻ; പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം കഠിനതടവും Kannur
      

         
    •   
         
    •   
        
       

  • 18 MINUTES AGO   എസ്ഐടി സന്നിധാനത്ത്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   വീട്ടിലെ കിടപ്പുമുറിയില്‍ പാക്കറ്റുകളിലാക്കി എംഡിഎംഎ; ഒരാൾ പിടിയിൽ Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Cabinet Approves Landmark ₹741 Crore Expansion for KPPL: The Kerala Cabinet has approved a massive ₹741 crore expansion plan for Kerala Paper Products Limited (KPPL) in Velloor. Learn about the project aimed at boosting production, diversifying products, and making KPPL a ₹1500 crore enterprise.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160631