search

സൈനിക ക്യാംപിൽ ആനക്കൊമ്പ് മോഷണം: 2 കോടി മൂല്യം, പിന്നിൽ ഡിജെ പാർട്ടി നടത്തിപ്പുകാർ?

LHC0088 1 hour(s) ago views 445
  



തിരുവനന്തപുരം∙ പാങ്ങോട് സൈനിക ക്യാംപിൽ നിന്ന് രണ്ട് കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം ക്യമ്പില്‍ ഡിജെ പാര്‍ട്ടി നടന്നതിനു പിന്നാലെ ആനക്കൊമ്പ് കാണാതായെന്നാണ് വിവരം. ഡിജെ പാര്‍ട്ടി നടത്തിപ്പിന് എത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു. അതീവ സുരക്ഷാ മേഖലയില്‍ നിന്നും ആനക്കൊമ്പ് കവര്‍ന്നു എന്ന് പറയുന്നതില്‍ ചില സംശയങ്ങളും ഉയരുന്നുണ്ട്.  
What you should read next

  • മോഷ്ടിച്ച സ്വർണമാല വിഴുങ്ങി; യുവതിക്ക് പൊലീസ് കാവൽ മൂന്നാംദിവസം Latest News
      

         
    •   
         
    •   
        
       


രണ്ട് ദിവസം മുന്‍പാണ് ക്യാംപില്‍ ഉദ്യോഗസ്ഥര്‍ക്കായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഓഫിസില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പ് കാണാതായത്. രണ്ട് കോടിയിലേറെ രൂപ മൂല്യമുള്ള കൊമ്പുകളെന്നാണ് നിഗമനം. ഇതോടെ ഡിജെ പാര്‍ട്ടി നടത്തിപ്പിന് എത്തിയ സംഘത്തിലേക്ക് സംശയം നീണ്ടു. പരിപാടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെയുള്ള 18 അംഗ സംഘത്തെ സൈനിക ക്യാംപിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.  
What you should read next

  • വീട്ടമ്മയെ തള്ളിയിട്ടു മാല പൊട്ടിച്ചെടുത്തു; മോഷ്ടാവ് ഹെൽമറ്റ് ധരിച്ചയാൾ Latest News
      

         
    •   
         
    •   
        
       


വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടില്ല. ക്യാംപിനുള്ളിലേക്ക് കയറുമ്പോഴും ഇറങ്ങുന്ന സമയത്തും കൃത്യമായ പരിരോധനയുള്ളതിനാല്‍ സാഹചര്യത്തെക്കുറിച്ച് കാര്യമായ ധാരണയുള്ളവര്‍ ആയിരിക്കും മോഷണത്തിന് പിന്നിലെന്ന സംശയമാണ് ബലപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി പൂജപ്പുര പൊലീസ് അറിയിച്ചു.
JUST IN


  • 9 SECONDS AGO   സൈനിക ക്യാംപിൽ ആനക്കൊമ്പ് മോഷണം: 2 കോടി മൂല്യം, പിന്നിൽ ഡിജെ പാർട്ടി നടത്തിപ്പുകാർ? Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   ‘ഗണേഷിന്റെ എല്ലാ കഥയും അറിയാം; പറയേണ്ടി വന്നാൽ പറയും’ Latest News
      

         
    •   
         
    •   
        
       

  • 39 MINUTES AGO   16 വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥൻ, അറസ്റ്റ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Elephant Tusks Stolen from Pangode Military Camp: Elephant tusk theft at the Pangode Military Camp is under investigation after two tusks, valued at ₹2 crore, went missing following a DJ party.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159010