search

ജീവിതത്തിൽ സ്വപ്നം കാണാൻ കഴിയാത്ത വഴികളിലൂടെ ദൈവം കൈപിടിച്ച് നടത്തി; കാതോലിക്കാ ബാവ

cy520520 1 hour(s) ago views 373
  



പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് കാതോലിക്കാ ബാവ. അമ്മ പറഞ്ഞതുപോല ജീവിതത്തിൽ സ്വപ്നം കാണാൻ കഴിയാത്ത വഴികളിലൂടെ ദൈവം കൈപിടിച്ച് നടത്തി. വിശ്വാസികളുടെ പ്രാർഥനകളുടെ കരുത്താണ് ബലഹീനനായ തന്നെ നയിക്കുന്നതെന്നും കാതോലിക്ക ബാവ കുറിച്ചു.  

കാതോലിക്കാ ബാവ പങ്കുവച്ച കുറിപ്പ്:
77 വർഷങ്ങൾ എത്ര അദ്ഭുതകരമായാണ് ഉടയതമ്പുരാൻ വഴി നടത്തിയത്! പ്രാർഥന മാത്രം കൈമുതലായുണ്ടായിരുന്ന ഒരു അപ്പന്റെയും അമ്മയുടെയും മകനായി ജനിക്കുവാൻ സാധിച്ചു എന്നതാണ് ജീവിതത്തിലെ വലിയ ഭാഗ്യം. എന്റെ അമ്മ കണ്ണുനീർ വറ്റാത്ത കണ്ണുകളോടെ എപ്പോഴും പറയുമായിരുന്നു- മോൻ കരഞ്ഞു പ്രാർഥിച്ചാൽ മതി ദൈവം കൂടെയിരുന്നു വഴി നടത്തി കൊള്ളുമെന്ന്. അന്ന് അമ്മ പറഞ്ഞത് എത്രയോ സത്യമായിരുന്നു! ഇല്ലായ്മകളിലും പ്രയാസങ്ങളിലും ദാരിദ്ര്യത്തിലും കഷ്ടതകളിലുമെല്ലാം അമ്മയുടെ മകനെ ദൈവം കൈപിടിച്ചു വഴി നടത്തി. കിനാവ് കാണുവാൻ പോലും കഴിയാത്ത വഴികളിൽ കൂടിയെല്ലാം തമ്പുരാൻ ഒരു പിഞ്ചു കുഞ്ഞിനെ എന്നവണ്ണം കൈവിരലുകളിൽ പിടിച്ചു വഴി നടത്തി.

ഇന്നോർക്കുമ്പോൾ അതെല്ലാം വിസ്മയവും ആശ്ചര്യവുമാണ്. മലങ്കരയിലെ വിശ്വാസ സമൂഹത്തിന്റെ കളങ്കമില്ലാത്ത സ്നേഹവും പ്രാർഥനകളും കരുതലും സ്വീകരിച്ച്  അവരോടൊപ്പം ദൈവസഭയെ നയിക്കുവാനുള്ള വലിയ ഭാഗ്യവും ദൈവം നൽകി. പരിശുദ്ധ പൗലോസ് അപ്പോസ്തോലൻ പറയുന്നതുപോലെ ഇതിനെല്ലാം ഞാൻ പ്രാപ്തനാണെന്നല്ല- ലഭിച്ചതെല്ലാം ദൈവത്തിന്റെ ദാനമത്രേ ആകുന്നു!. സ്വന്തം മാതാപിതാക്കളെക്കാൾ അധികം നമ്മെ സ്നേഹിക്കുകയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന നമ്മുടെ ആത്മീയ മക്കളായ  വിശ്വാസികളുടെ പ്രാർത്ഥനകളുടെ കരുത്താണ് ബലഹീനനായ നമ്മെ നയിക്കുന്നത്. അതിനാൽ നിരാശയോ ആശാഭംഗങ്ങളോ മാനസിക സംഘർഷങ്ങളോ പ്രയാസങ്ങളോ ഒന്നും നമ്മെ ബാധിക്കുന്നേയില്ല.

പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടുള്ള നിങ്ങളുടെ ഹൃദയ അടുപ്പമാണ് ഈ പ്രാർഥനകൾക്ക് നിദാനം എന്ന് നമുക്കറിയാം. എല്ലാ കാലവും  ഈ പരിശുദ്ധ സിംഹാസനത്തെയും പരിശുദ്ധ സഭയെയും വേറൊന്നും പ്രതീക്ഷിക്കാതെ നിങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചവരാണ്. സത്യമായും! നിങ്ങളുടെ പ്രാർഥനകൾ മാത്രമാണ് നമ്മുടെ ബലം. അടുത്തുമകലെയുമായി  സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എത്രയോ അധികം പേർ ഈ ജന്മദിനത്തിൽ പ്രാർഥനകളും ആശംസകളും നമുക്ക് അർപ്പിച്ചു. നമ്മുടെ സഹോദരി സഭാ പിതാക്കൻമാരോടും, സഹോദര മെത്രാപ്പോലീത്തമാരോടും സഭാ സ്ഥാനികളോടും വാത്സല്യ വൈദിക സഹോദരങ്ങളോടും  സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ മേഖലകളിലെ സ്നേഹിതരോടും നമ്മുടെ സന്തോഷവും കിരീടവുമായ എല്ലാ ആത്മീയ മക്കളോടും ഹൃദയപൂർവ്വം നന്ദി. പരിശുദ്ധ സഭയ്ക്കായും നമുക്കായും നിങ്ങൾ തുടർന്നും പ്രാർഥിക്കണമേ... -ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ English Summary:
Catholicos Bava\“s birthday message is an emotional note where he credits the strength of believers\“ prayers for guiding him on his life\“s journey. He reflects on his mother\“s advice and God\“s unwavering guidance through all hardships.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156840