search

ബംഗ്ലദേശ് സർക്കാരിന്റെ സത്യപ്രതിജ്ഞ: മോദിക്ക് ക്ഷണം, പങ്കെടുക്കുമോ?

Chikheang 3 hour(s) ago views 685
  



ധാക്ക∙ ബംഗ്ലദേശിൽ ബിഎൻപി (ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി) മേധാവി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി 17–ാം തീയതിയിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിനെത്തും.
What you should read next

  • Live MODI IN ASSAM ചൈന അതിർത്തിക്ക് സമീപം എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വടക്കുകിഴക്കിലെ ഹൈവെ കം റൺവേ Latest News
      

         
    •   
         
    •   
        
       


പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മൂന്നിൽരണ്ടു ഭൂരിപക്ഷം നേടിയാണു ബിഎൻപി അധികാരമേൽക്കുന്നത്. നിയമവാഴ്ച എന്തുവില കൊടുത്തും പുനഃസ്ഥാപിക്കുകയാണു പുതിയ സർക്കാരിന്റെ മുൻഗണനയെന്നു താരിഖ് റഹ്മാൻ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യത്തിന് അനുസൃതമായാണ് ബംഗ്ലദേശിന്റെ വിദേശനയം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യയുമായുള്ള ബംഗ്ലദേശിന്റെ ബന്ധം എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ലദേശ് ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും നേരത്തേ താരിഖ് റഹ്മാന്റെ ഉപദേശകൻ ഹുമയൂൺ കബീർ പറഞ്ഞിരുന്നു. ഈ നിലപാടാണ് താരിഖ് റഹ്മാനും ആവർത്തിക്കുന്നത്.
JUST IN


  • 43 SECONDS AGO   അപൂർവരോഗം ബാധിച്ച് കുരങ്ങുകൾ ചത്തൊടുങ്ങുന്നു: രോഗം പടരുമോയെന്ന ഭീതിയിൽ ജനം Kollam
      

         
    •   
         
    •   
        
       

  • 1 MINUTE AGO   നിങ്ങൾ ഒറ്റയ്ക്കു താമസിക്കുന്നയാളാണോ? കുടുക്കിലാകും മുൻപ് അറിഞ്ഞിരിക്കാം... ഗോൾഡൻ അവർ Kasargod
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ബംഗ്ലദേശ് സർക്കാരിന്റെ സത്യപ്രതിജ്ഞ: മോദിക്ക് ക്ഷണം, പങ്കെടുക്കുമോ? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Tarique Rahman, leader of Bangladesh Nationalist Party, invited PM Modi for oath ceremony of new government in Dhaka on 17th. He said Bangladesh\“s foreign policy will be based on country\“s interests.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162047