search

ഉള്ളിൽച്ചെന്നാൽ ശ്വാസകോശം തകർന്ന് മരണം; മൊർഫിനേക്കാൾ നൂറുമടങ്ങ് മാരകം, നവൽനിയുടെ ജീവനെടുത്ത തവളവിഷം

cy520520 2 hour(s) ago views 729
  

  



ലണ്ടൻ ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്സി നവൽനി (47) ജയിലിൽവച്ചു മരിച്ചത് ഒരിനം വിഷത്തവളയുടെ വിഷമേറ്റാണെന്നും നവൽനിയെ റഷ്യ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ലോകം. ലാറ്റിനമേരിക്കയുട‌െ വടക്കൻ മേഖലയിലെ കാടുകളിൽ കാണപ്പെടുന്ന എപിപെഡോബാറ്റിസ് എന്ന ജനുസ്സിലുള്ള വിഷത്തവളകളുടെ ചർമത്തിൽനിന്നു വേർതിരിച്ചെടുത്ത എപ്പിബാറ്റിഡിൻ എന്ന വിഷമുപയോഗിച്ചാണ് നവൽനിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹ സാംപിളുകൾ പരിശോധിച്ചപ്പോൾ ഇതു വ്യക്തമായെന്നും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

∙ അതിമാരക വിഷം

തെക്കേ അമേരിക്കയുടെ വടക്കൻ മേഖലയിൽ കാണപ്പെടുന്ന വിഷത്തവളകളാണ് എപിപെഡോബാറ്റിസ് എന്ന ജനുസ്സിലുള്ള പോയിസൺ ഡാർട്ട് ഫ്രോഗുകൾ. തിളങ്ങുന്ന ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള ഇവയുടെ വിഷം അതിമാരകമാണ്. ഈ തവളകളു‌ടെ ചർമത്തിൽനിന്നാണ് എപ്പിബാറ്റിഡിൻ എന്ന വിഷം വേർതിരിച്ചെടുക്കുന്നത്. മൊർഫിനെക്കാൾ 100 മടങ്ങ് മാരകമാണിത്. എപ്പിബാറ്റിഡിൻ ഒരു ആൽക്കലോയ്ഡ് – നൈട്രജൻ അടങ്ങിയ രാസസംയുക്തം– ആണ്. നിക്കോട്ടിനോട് സാമ്യമുള്ള ഇത് നാഡീവ്യവസ്ഥയെ ബാധിക്കും. ഈ വിഷം ജീവിയുടെ ഉള്ളിൽച്ചെന്നാൽ പേശികൾ മരവിക്കുകയും ബോധം നഷ്ടമായി കോമയിലാകുകയും ചെയ്യും. ശ്വാസകോശം പ്രവർത്തനരഹിതമായി ശ്വാസംമുട്ടി മരിക്കും. ലാറ്റിനമേരിക്കയിലെ ആദിവാസികൾ ഇത്തരം തവളവിഷം അമ്പിൻമുനയിൽ പുരട്ടി വേ‌ട്ടയാടാൻ ഉപയോഗിച്ചിരുന്നു. വിഷ അമ്പേറ്റ മൃഗങ്ങൾ പെട്ടെന്നുതന്നെ മരിച്ചുവീഴും.
What you should read next

  • നവൽനിയെ നിശബ്ദനാക്കിയത് തവളയിൽ നിന്നെടുത്ത വിഷം നൽകി; റഷ്യയ്ക്കെതിരെ തെളിവുമായി 5 രാജ്യങ്ങള്‍ Latest News
      

         
    •   
         
    •   
        
       


∙ റഷ്യയിലില്ലാത്ത തവള ADVERTISEMENT Go AD-FREE

പോയിസൺ ഡാർട്ട് ഫ്രോഗുകൾ സ്വാഭാവികമായി റഷ്യയിൽ കാണപ്പെടുന്നവയല്ല. മാത്രമല്ല, പരീക്ഷണശാലകളിൽ വളർത്തുന്ന ഈയിനത്തിലെ തവളകളിൽ കടുത്ത വിഷം കണ്ടെത്തിയിട്ടുമില്ല. കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന പോയിസൺ ഡാർട്ട് ഫ്രോഗുകളിലാണ് വിഷം കണ്ടെത്തിയത്. ഇത്തരം തവളകളുടെ സ്വാഭാവികമായ ഭക്ഷണരീതികളും ആവാസവ്യവസ്ഥയുമാണ് വിഷത്തിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതുകൊണ്ടുതന്നെ വിഷം വേർതിരിച്ചെടുത്ത് റഷ്യയിലെത്തിച്ച് നവൽനിക്കു നൽകിയതാണെന്ന വാദത്തിനു ബലമേറെയാണ്. അതുകൊണ്ടുതന്നെ, രാസായുധ ഉടമ്പടി ലംഘിച്ചതിന് റഷ്യക്കെതിരെ രാസായുധ നിരോധന സംഘടനയ്ക്കു പരാതി നൽകുമെന്ന് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ പറഞ്ഞിട്ടുണ്ട്.   എപിപെഡോബാറ്റിസ് ജനുസ്സിലുള്ള പോയിസൺ ഡാർട്ട് ഫ്രോഗ്. (Photo by RODRIGO BUENDIA / AFP)

റഷ്യയുടെ നടപടി 1972 ലെ ജൈവായുധ ഉടമ്പടിക്കും 1993 ലെ രാസായുധ ഉടമ്പടിക്കും എതിരാണെന്നു വിമർശനമുയരുന്നുണ്ട്. ജൈവായുധങ്ങൾ വികസിപ്പിക്കൽ, നിർമിക്കൽ, സംഭരണം, ഉപയോഗം എന്നിവ പൂർണമായും നിരോധിക്കുന്നതാണ് ജൈവായുധ ഉടമ്പടി. രാസായുധങ്ങളുടെ വികസനം, നിർമാണം, സംഭരണം, ഉപയോഗം എന്നിവ നിരോധിച്ച ഉട‌മ്പടിയാണ് രാസായുധ ഉടമ്പടി. റഷ്യ ഇതിൽ രണ്ടിലും ഒപ്പുവച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN


  • 14 MINUTES AGO   ഉള്ളിൽച്ചെന്നാൽ ശ്വാസകോശം തകർന്ന് മരണം; മൊർഫിനേക്കാൾ നൂറുമടങ്ങ് മാരകം, നവൽനിയുടെ ജീവനെടുത്ത തവളവിഷം Latest News
      

         
    •   
         
    •   
        
       

  • 46 MINUTES AGO   ഹസ്തദാനം ഇല്ല, മുഖത്തേക്കു നോക്കാതെ സൂര്യകുമാർ യാദവും സൽമാൻ ആഗയും Cricket
      

         
    •   
         
    •   
        
       

  • 1 HOUR 18 MINUTES AGO   മോദി പറഞ്ഞു; ശിവരാത്രിച്ചടങ്ങുകൾ ഒഴിവാക്കി ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Alexei Navalny\“s death: Russian Opposition leader Alexei Navalny\“s death in a Russian prison is now believed to be a murder, with post-mortem samples revealing he was poisoned by Epibatidine, a highly potent venom from a South American frog. This has led several Western nations to accuse Russia of violating international chemical and biological weapons conventions.What is Epibatidine? The Rare Poison Used to Kill Navalny.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158023