search

അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക് ?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രിസനു മുന്നിൽ‌ 2 ഉപാധികൾ

cy520520 1 hour(s) ago views 886
  



കോട്ടയം ∙ മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാൻ നീക്കം. ബിജെപിയുടെ സംസ്ഥാന നേതാക്കൾ രശ്മിയുമായി ചർച്ച നടത്തി. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാമെന്നാണ് വാഗ്ദാനം. സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയ്യാറായത്.
What you should read next

  • ‘പാർട്ടി സെക്രട്ടറി പ്രതികരിച്ചത് വളരെ വൾഗറായി; 13 വർഷമായി ഞാൻ പുറത്ത്, വഴിയാധാരമായി’ Latest News
      

         
    •   
         
    •   
        
       


ബിജെപി നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് രശ്മി മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഭർത്താവുമായും ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു. രശ്മിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി ഫോണി‍ൽ സംസാരിച്ചു. പാർട്ടിയിൽ തുടരണമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ആണ് കൊടിക്കുന്നിൽ പറഞ്ഞത്.

അയിഷ പോറ്റി കോൺഗ്രസ് പാളയത്തിലേക്ക് എത്തിയതിനാൽ നിയമസഭാ സീറ്റ് രശ്മി ആഗ്രഹിക്കുന്നില്ല. പകരം രണ്ട് ആവശ്യങ്ങളാണ് പാർട്ടിക്ക് മുന്നിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ബോർഡ് – കോർപറേഷൻ പദവി എന്നിവയാണ് ആവശ്യങ്ങൾ. രണ്ട് ആവശ്യങ്ങളോടും കോൺഗ്രസ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മധ്യസ്ഥ ചർച്ചകൾ സജീവമാക്കാനും ബുധനാഴ്ച വിശദ ചർച്ച നടത്താമെന്നുമാണ് കോൺഗ്രസ് നേതാക്കൾ രശ്മിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കൾ ഉറപ്പ് നൽകണമെന്നും രശ്മി ആവശ്യപ്പെടുന്നു.
What you should read next

  • എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       


അയിഷ പോറ്റി പാർട്ടിയിലെത്തിയതിൽ നീരസമുണ്ടായിരുന്ന രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതിയിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ അടക്കം തത്സമയ സംപ്രേഷണം തന്റെ ഫെയ്സ്ബുക്ക് പേജിൽ രശ്മി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷത നീക്കമുണ്ടായത്. കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശ പ്രകാരം പുതുയുഗ യാത്രയ്ക്ക് മുന്നേ വി.ഡി. സതീശനെ നേരിൽ കണ്ട് രശ്മി സംസാരിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആയിരുന്നു സതീശൻ രശ്മിയോട് പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് സംതൃപ്തിയോടെ മടങ്ങിയ രശ്മി ബിജെപിയുമായി ചർച്ച നടത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ADVERTISEMENT Go AD-FREE

ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മാത്രമായിരുന്നു ബാലഗോപാൽ. ഇന്ന് ധനമന്ത്രിയായ ബാലഗോപാലിനെ നേരിടാൻ ശക്തനായ എതിരാളിയെ വേണമെന്ന ചിന്തയാണ് അയിഷ പോറ്റിയിലേക്ക് കോൺഗ്രസിനെ അടുപ്പിച്ചത്. പാർട്ടി നടത്തിയ രഹസ്യ സർവേകളിലും അയിഷ പോറ്റിയെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 2011ലെ മണ്ഡല പുനർ‌നിർണയത്തിനു ശേഷം സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ‌ കൂടിചേർന്ന കൊട്ടാരക്കര മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
Just in
JUST IN


  • 35 SECONDS AGO   അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക് ?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രിസനു മുന്നിൽ‌ 2 ഉപാധികൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 35 MINUTES AGO   17 വർഷം ശിക്ഷ കഴി‍ഞ്ഞു, പാക്ക് ചാരനെ നാടുകടത്തി; പിടിയിലായത് സൈന്യത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള ഭൂപടങ്ങളുമായി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 2 MINUTES AGO   സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
R. Reshmi: Attempt to bring R. Reshmi, a Mahila Congress leader and the UDF candidate for the Kottarakkara constituency in the last assembly election, into the BJP. The BJP\“s state leaders have held discussions with Reshmi. The offer is to make her the NDA candidate in Kottarakkara.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159256