പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സാമ്പത്തികമായി അവഗണിക്കുകയാണെന്ന് ഏറെക്കാലമായുള്ള ആരോപണമാണ്. കണക്കുകൾ നിരത്തി ഇക്കാര്യം തെളിയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ഇക്കൊല്ലത്തെ കേന്ദ്രബജറ്റിലും തമിഴ്നാടിനെ അവഗണിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയായ എഐഡിഎംകെ കുറ്റകരമായ മൗനമാണ് തുടരുന്നതെന്നും അടുത്തിടെ ഒരു വേദിയിൽ അദ്ദേഹം ആരോപിച്ചിരുന്നു.അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയപ്പോൾ സംസ്ഥാനത്തിന് കോടികൾ നഷ്ടമായെന്നും ഇതു പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ കേന്ദ്രസർക്കാരിന്‍റെ കടുത്ത അവഗണനക്കിടയിലും സംസ്ഥാനത്തിന് വൻ സാമ്പത്തിക വളർച്ച നേടാൻ കഴിഞ്ഞതായി എം.കെ.സ്റ്റാലിൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. റെക്കോർഡ് വളർച്ചയോടൊണ് തമിഴ്നാട്ടിൽ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്‍റെ വ്യവസായിക വളർച്ച ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണ്. കൃത്യമായി പറഞ്ഞാൽ 11.19 ശതമാനം. ഇന്ത്യയുടെ നിർമാണ രംഗത്തെ വളർച്ച 4.5 ശതമാനമാണ്. തമിഴ്നാടിന്‍റെ വളർച്ച 14.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ദ്രാവിഡിയൻ മോഡൽ 2.0 അനുസരിച്ചുള്ള ബജറ്റ് അടുത്ത ജൂലൈയിൽ അവതരിപ്പിക്കും. കൂടുതൽ നേട്ടങ്ങൾക്കുള്ള അടിസ്ഥാന ശിലയായിരിക്കും അത്. ഇന്ത്യക്ക് മുഴുവൻ മാതൃകയാക്കാവുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിൽ സംസ്ഥാനം നേടിയ നേട്ടങ്ങളും ഒരു കോൺക്ലേവിൽ സംസാരിക്കുമ്പോൾ അദ്ദേഹം വിവരിച്ചു. ഈ പരിപാടിയിൽ മാത്രം 52 കമ്പനികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 71 കമ്പനികളുടെ തറക്കല്ലിടൽ നടക്കുന്നുണ്ട്. രണ്ട് കമ്പനികളുമായി ധാരണ പത്രവും ഒപ്പിടുന്നുണ്ട്. ധാരണ പത്രം ഒപ്പിട്ടതിനു ശേഷം പ്രത്യേകമായി തയാറാക്കിയ ഡാഷ്ബോർഡ് ഉപയോഗിച്ച് കൃത്യമായി അതിന്‍റെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ സംസ്ഥാനത്ത് ടാറ്റ് മോട്ടോഴ്സിന്‍റെ വാഹന നിർമാണ പ്ലാന്‍റ് റെക്കോർഡ് വേഗത്തിലാണ് പ്രവർത്തന ക്ഷമമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പാലൂരിൽ പാദരക്ഷ നിർമാണ പ്ലാന്‍റ് 12 മാസം കൊണ്ട് പൂർത്തീകരിക്കാനായെന്നും സ്റ്റാലിൻ പറഞ്ഞു. ADVERTISEMENT Go AD-FREE
സ്റ്റാലിന്‍റെ 5,000 അക്കൗണ്ടിൽ
അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ വനിതകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ വീതം നിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. കലൈൻജർ മഗളിർ ഉറിമൈ തിട്ടം എന്ന പദ്ധതി പ്രകാരം 1.31 കോടി വനിതകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. ഫെബ്രുവരി മാസത്തെ ഗഡുവിനൊപ്പം അഡ്വാൻസായി മാർച്ച് ഏപ്രിലിലെയും തുകയാണ് വിതരണം ചെയ്തത്. കൂടാതെ വേനൽക്കാല സഹായമെന്ന പേരിൽ 2,000 രൂപയും അനുവദിച്ചിരുന്നു. ADVERTISEMENT Go AD-FREE |