search

തദ്ദേശ തിരഞ്ഞെടുപ്പ്: ജയിച്ചവർ ഉൾപ്പെടെ 7085 പേർ ചെലവ് കണക്ക് നൽകിയില്ല

LHC0088 1 hour(s) ago views 96
  



തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച 75,627 പേരിൽ 7085 സ്ഥാനാർഥികൾ ചെലവു കണക്കുകൾ സമർപ്പിച്ചില്ല. വിജയിച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ ഇരുപതോളം പേരും കണക്കുകൾ നൽകിയില്ല. ഇതിൽ യുഡിഎഫ്, എൽഡിഎഫ്, സ്വതന്ത്ര അംഗങ്ങളുമുണ്ട്. കണക്ക് സമർപ്പിച്ചവരുടെ വിവരങ്ങൾ ഈ മാസം ആദ്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയതോടെയാണു വിവരങ്ങൾ പുറത്തുവന്നത്.  
What you should read next

  • അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ‌ 2 ഉപാധികൾ Latest News
      

         
    •   
         
    •   
        
       


കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെ 5 വർഷം വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു അയോഗ്യരാക്കാൻ കമ്മിഷന് അധികാരമുണ്ട്. കണക്ക് സമർപ്പിക്കാത്തവരും നിലവിൽ തദ്ദേശ സ്ഥാപന അംഗങ്ങളുമായവരുടെ കാര്യത്തിൽ കമ്മിഷൻ എന്തു നടപടി സ്വീകരിക്കുമെന്നതും നിർണായകമാണ്. ജനുവരി 12 വരെയായിരുന്നു ചെലവ് കണക്ക് സമർപ്പിക്കാൻ കമ്മിഷൻ അനുവദിച്ച സമയം. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ടു സമർപ്പിക്കാനും അവസരമുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിൽ 1000 പേരാണ് കണക്ക് നൽകാതിരുന്നത്. മലപ്പുറത്ത് 988 പേരും കണക്കു നൽകിയില്ല. മറ്റു ജില്ലകളിലെ കണക്ക്: തിരുവനന്തപുരം 783, കൊല്ലം 655, പത്തനംതിട്ട 391, ആലപ്പുഴ 540, കോട്ടയം 541, ഇടുക്കി 412, എറണാകുളം 623, തൃശൂർ 598, പാലക്കാട് 437, വയനാട് 219, കണ്ണൂർ 346, കാസർകോട് 312.
Just in
JUST IN


  • 1 MINUTE AGO   തദ്ദേശ തിരഞ്ഞെടുപ്പ്: ജയിച്ചവർ ഉൾപ്പെടെ 7085 പേർ ചെലവ് കണക്ക് നൽകിയില്ല Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   അർധരാത്രി മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   ഭൂട്ടാൻ കാർ കടത്ത്: ഡൽഹിയിലെ ഇട‌നിലക്കാരന് കൊച്ചി പൊലീസിന്റെ നോട്ടിസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Massive Non-Compliance in Expense Reporting for Kerala Local Elections: Kerala local body election expenses are under scrutiny as 7085 candidates, including elected representatives, failed to submit their expenditure details. The State Election Commission has the authority to disqualify defaulters for up to five years, making its upcoming actions on this matter crucial.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161873