search

രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി

Chikheang 2 hour(s) ago views 306
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് പട്ടിക നൽകിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിനേതാക്കൾ സൂചിപ്പിക്കുന്നത്. മിക്കവാറും എ ക്ലാസ് മണ്ഡലങ്ങളിലും ഒരു പേരു മാത്രമാണ് പട്ടികയിലുള്ളത്. ചില മണ്ഡലങ്ങളില്‍ രണ്ടും മൂന്നും പേരുകള്‍ നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ എല്ലാം സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍മാരായ പി.എസ്.ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.  

ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും മത്സരിക്കും. വട്ടിയൂര്‍കാവില്‍ ആർ.ശ്രീലേഖയുടെയും നടന്‍ ജി.കൃഷ്ണകുമാറിന്റെയും പേരുകള്‍ പട്ടികയിലുണ്ട്. മുന്‍ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തു തന്നെയാവും വീണ്ടും മത്സരിക്കുക. 2016ല്‍ 89 വോട്ടിനും 2021ല്‍ 855 വോട്ടിനും കൈവിട്ട മണ്ഡലം സുരേന്ദ്രന്‍ തന്നെ മത്സരിച്ചു പിടിച്ചെടുക്കണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.  
What you should read next

  • EXCLUSIVE കെ. മുരളീധരൻ, ബൽറാം, പ്രതാപൻ ; 30 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ; മുതിർന്ന നേതാക്കളും പരിഗണനയിൽ Latest News
      

         
    •   
         
    •   
        
       


എം.ടി.രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്ടും കായംകുളത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ശോഭയ്ക്കു കഴിഞ്ഞതോടെയാണ് കായംകുളത്തു പരിഗണിക്കുന്നത്. മലമ്പുഴയില്‍ സി.കൃഷ്ണകുമാര്‍, കൊടുങ്ങല്ലൂരില്‍ ബി.ഗോപാലകൃഷ്ണന്‍, പാലായില്‍ ഷോണ്‍ ജോര്‍ജ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവര്‍ക്കാണു പ്രഥമ പരിഗണന. മുന്‍ ഡിജിപി ജേക്കബ് തോമസിനെ തൃശൂരിലോ ഒല്ലൂരിലോ ഇരിങ്ങാലക്കുടയിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതിയുടെ പേരിനാണ് പ്രഥമപരിഗണന.  
What you should read next

  • അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ‌ 2 ഉപാധികൾ Latest News
      

         
    •   
         
    •   
        
       


ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ പട്ടിയിലുള്ളവരെ തിരഞ്ഞെടുപ്പ് സമിതിയില്‍നിന്നു മാറ്റി നിര്‍ത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ പേരുകള്‍ രേഖപ്പെടുത്തിയത്. നേമത്തെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ അധ്യക്ഷന്‍ തന്നെ മറ്റുള്ളവരുടെ അനുമതിയോടെ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു. ADVERTISEMENT Go AD-FREE

അതേസമയം, മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാതെ തിടുക്കപ്പെട്ട് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കണോ എന്നതില്‍ കേന്ദ്രനേതൃത്വം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള വളരെ കുറച്ചു മണ്ഡലങ്ങളില്‍ മാത്രം ആദ്യഘട്ടത്തില്‍ പ്രഖ്യാപനം മതിയെന്ന ചിന്തയും കേന്ദ്രനേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി ഏജന്‍സികളാണ് ബിജെപിക്കു വേണ്ടി സര്‍വേ നടത്തി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ സംസ്ഥാന നേതാക്കള്‍ ജില്ലകളിലെത്തി വിജയസാധ്യതയുള്ളവരുടെ പേരുകളും സമാഹരിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി 52 മണ്ഡലങ്ങളിലെ സാധ്യതാപട്ടിക കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.
Just in
JUST IN


  • 45 SECONDS AGO   രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ബിരുദ വിദ്യാർഥി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 59 MINUTES AGO   മീൻ കഴിക്കുന്നവരുടെ ‘മെന്റാലിറ്റി’; മോദിയുടെ ഡയലോഗ് ആയുധമാക്കി മമത, ബിജെപി അധികാരത്തിൽ വന്നാൽ... Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Assembly Election 2026: BJP\“s probable candidates\“ list for 52 seats in the upcoming Kerala Legislative Assembly elections has been handed over to the central leadership. The list includes prominent names like Rajeev Chandrasekhar for the highly-coveted Nemom seat and former DGP Jacob Thomas as a consideration for Thrissur.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164006