search

തന്ത്രിക്ക് ജാമ്യം, ഡോ.ബിന്ദു സുന്ദറിന് സസ്പെൻഷൻ – ഇന്നത്തെ പ്രധാന വാർത്തകൾ

Chikheang 2 hour(s) ago views 1013
  



ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻ‌ട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ കോൺഗ്രസ് ധാരണയിലെത്തി എന്നതും ബിജെപി സാധ്യതപ്പട്ടിക കേന്ദ്രത്തിന് കൈമാറി എന്നതും ചർച്ച ചെയ്യപ്പെട്ട വാർത്തകളായി. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ ഇന്ന് പുറത്തുവന്നു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.

ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻ‌ട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു.  

നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക തയ്യാറായി. ഉടൻ പ്രഖ്യാപനം നടത്തും. സിറ്റിങ് സീറ്റുകൾക്കൊപ്പം തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് തീരുമാനം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25ന് മുന്നേ പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ തിരക്കിട്ട നീക്കം.  
  View this post on Instagram

A post shared by Manorama Online (@manoramaonline)


നിയമസഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് പട്ടിക നൽകിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിനേതാക്കൾ സൂചിപ്പിക്കുന്നത്. മിക്കവാറും എ ക്ലാസ് മണ്ഡലങ്ങളിലും ഒരു പേരു മാത്രമാണ് പട്ടികയിലുള്ളത്.  ADVERTISEMENT Go AD-FREE

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാൻ നീക്കം. ബിജെപിയുടെ സംസ്ഥാന നേതാക്കൾ രശ്മിയുമായി ചർച്ച നടത്തി.  

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു.  ADVERTISEMENT Go AD-FREE

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. 2025 ഒക്ടോബർ 22ന് സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. സർവേയുമായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ മുഖ്യമന്ത്രി പറയുന്നുണ്ട്.
JUST IN


  • 23 SECONDS AGO   തന്ത്രിക്ക് ജാമ്യം, ഡോ.ബിന്ദു സുന്ദറിന് സസ്പെൻഷൻ – ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 14 MINUTES AGO   എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ബിരുദ വിദ്യാർഥി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 18-02-2026
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164006