തൊടുപുഴ∙ ഇടുക്കിയിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പൊലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പൊലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ ഒരാൾ സംസാരിച്ചപ്പോഴാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
What you should read next
മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും Latest News
മൈക്കിൽ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാൾ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആൾ പറയുന്നുണ്ട്. തർക്കമുണ്ടായതോടെ നേതാക്കൾ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. ഇന്നലെയാണ് പീരുമേട്ടിൽവച്ച് സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.
Just in
JUST IN
57 SECONDS AGO ‘മൈക്കിൽ പിടിച്ചു വലിക്കരുത്...’; പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം Latest News
1 HOUR 5 MINUTES AGO ശബരിമല തീർഥാടകരെ വഴിയിലിറക്കി; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു, കണ്ടക്ടറെ സ്ഥലംമാറ്റി Latest News
1 HOUR 27 MINUTES AGO നവകേരള സർവേ: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് Latest News
VIEW MORE
English Summary:
Police Association Conference Clash: Heated exchange at a Police Association conference in Idukki saw a delegate clash with leadership after his speaking time was cut short. The officer refused to yield the microphone, insisting he would finish speaking about police benefits and a recent SFI attack, even if it meant facing suspension.