പട്ന ∙ വൈകിയെത്തിയെന്ന പേരിൽ പരീക്ഷാഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ 10–ാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What you should read next
- ‘മൈക്കിൽ പിടിച്ചു വലിക്കരുത്...’; പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം Latest News
കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെൺകുട്ടി 9.15നു സ്കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. 9ന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല. കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപാണ് ട്രെയിനിൽ നിന്നു ചാടിയത്.
∙ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ: 1056, 0471–2552056.
JUST IN
-
1 MINUTE AGO പരീക്ഷാഹാളിൽ കയറ്റിയില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി Latest News
-
58 MINUTES AGO കൺമുന്നിൽ ഭർത്താവിനെ കടിച്ചുകീറി കരടി; രക്ഷിക്കാൻ ഭാര്യയുടെ സാഹസിക പ്രത്യാക്രമണം Latest News
-
1 HOUR 15 MINUTES AGO Market Scan ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ: രണ്ട് ചർച്ചയും പൊളിഞ്ഞു; യുദ്ധം ഉടൻ? കത്തിക്കയറി എണ്ണവില, തീപിടിച്ച് സ്വർണ വിലക്കുതിപ്പ് Economy
VIEW MORE
English Summary:
Student commits suicide: Komal Kumari, student who was to appear for the Class 10 examination, was found dead near the railway track in a village in Bihar. The family has alleged that the student committed suicide after being denied entry for being late to the exam centre. |