search

പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ?

cy520520 1 hour(s) ago views 644
  



തിരുവനന്തപുരം∙ സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. സിപിഎം നേതൃത്വവുമായി അടുത്തിടെ അകൽച്ചയിലായിരുന്നു. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി വ്യക്തിപരമെന്നാണ് വിശദീകരണം. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കുമെന്ന് സൂചന.
What you should read next

  • പാർട്ടിയിൽ ‘കടിച്ചുതൂങ്ങാനില്ല’; യുഡിഎഫ് പ്രവേശം പ്ലാൻ ബി: ശശി ‘നിൽക്കുമോ പോകുമോ’? Latest News
      

         
    •   
         
    •   
        
       


സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിനു മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ മുൻ എംഎൽഎ കൂടിയായ പി.കെ.ശശി വിട്ടുനിന്നിരുന്നു. അകന്നു നിൽക്കുന്ന ശശിയെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ വിളിക്കുക പോലും ചെയ്യാതെ പാർട്ടിയും അകൽച്ച പാലിച്ചു. കടുത്ത പനി മൂലമാണു വിട്ടുനിന്നതെന്നു ശശി പറഞ്ഞെങ്കിലും ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമായിരുന്നു.
What you should read next

  • അഖിൽ മാരാർ ട്വന്റി20യിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും? Latest News
      

         
    •   
         
    •   
        
       


പി.കെ.ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി. ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിഭാഗീയതയെത്തുടർന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയെങ്കിലും കെടിഡിസി അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റിയിരുന്നില്ല. സംസ്‌ഥാന നേതൃത്വത്തിന്റെ അനുഭാവമായിരുന്നു കാരണം.  

തദ്ദേശ തിരഞ്ഞെടുപ്പിൽ ശശിയെ അനുകൂലിക്കുന്നവർ എന്ന പേരിൽ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മത്സരിച്ചതു പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. എങ്കിലും, പരിഭവങ്ങൾ മറന്നു ശശി സംസ്‌ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കുമെന്നാണു കരുതിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ടായിരുന്നത്. എന്നാൽ, തനിക്കൊപ്പം നിന്നവർക്കെതിരായ നടപടികളും ഒഴിവാക്കണമെന്നാണ് ശശി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിനു താൽപര്യമില്ല. ഇതും രാജിയിലേക്ക് നയിച്ചു. ADVERTISEMENT Go AD-FREE
JUST IN


  • 57 SECONDS AGO   ഭാര്യയെ വെട്ടി; അയൽക്കാർ വന്നപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ‘പാക്സ് അമേരിക്കാന’യെ തകർത്ത് ട്രംപ്; ലോകം ഉറപ്പിച്ചു, ഇനി യുഎസിനെ വിശ്വസിക്കാനാകില്ല; പുതിയ ലോകക്രമത്തിൽ ശക്തികേന്ദ്രമാകാൻ ഇന്ത്യയും Opinion And Analysis
      

         
    •   
         
    •   
        
       

  • 15 MINUTES AGO   കാരണങ്ങളുണ്ടാക്കി ട്രംപ് ഇന്ത്യയെ മനഃപൂർവം ദ്രോഹിക്കുന്നു, അവർ നമ്മുടെ സഖ്യകക്ഷിയല്ലേ, രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM leader P.K. Sasi has resigned as the KTDC Chairman: P.K. Sasi\“s resignation as KTDC Chairman comes amid reported disagreements with the CPM leadership. This move has fueled speculation that the veteran leader might be considering a political shift to the Congress party.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160032