search

കോഴിക്കോടൻ ഭക്ഷണങ്ങളുടെ രുചിവിസ്മയം പി.എൻ.എം. സൈനബി നൂർ അന്തരിച്ചു

Chikheang 1 hour(s) ago views 753
  



കോഴിക്കോട് ∙ പാരമ്പര്യ രുചിക്കൂട്ടുകളിൽ കോഴിക്കോടൻ പലഹാരങ്ങളും മാപ്പിള പാചകക്കൂട്ടുകളിൽ നിരവധി ബിരിയാണികളും അവതരിപ്പിച്ച് ശ്രദ്ധേയയായ കോഴിക്കോട് സെയ്ൻസ് ഹോട്ടൽ ഉടമ പി.എൻ.എം. സൈനബി നൂർ(82) അന്തരിച്ചു. നാലു പതിറ്റാണ്ട് കാലം കോഴിക്കോട് കോൺവെന്റ് റോഡിലെ തന്റെ ഹോട്ടലിലൂടെ കോഴിക്കോടൻ ഭക്ഷണങ്ങളുടെ രുചിവിസ്മയം തേടിയെത്തുന്നവർക്ക് അവ വിളമ്പി മനസ്സുകൾ കീഴടക്കിയാണ് മടക്കം. ഹോട്ടൽ നടത്തിപ്പിൽ സ്ത്രീകൾ മടിച്ചുനിന്ന കാലത്ത് രംഗത്തെത്തിയ അപൂർവ വനിതാ സംരംഭകരിൽ ഒരാളാണ്.

അരീക്കാട് ആദർ ഷോറൂമിന് സമീപം സഹോദരി ഹലീമയുടെ അൽ-അമീൻ വസതിയിൽ അന്തരിച്ച സൈനബി നൂറിന്റെ കബറടക്കം വൈകിട്ട് 4.45 ന് കണ്ണംപറമ്പ് പള്ളിയിൽ നടത്തും. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ: ഷിറിൻ മുസ്തഫ (സെയ്ൻസ് ഹോട്ടൽ). മരുമകൻ: മൂർപ്പാള വീട്ടിൽ മുസ്തഫ. English Summary:
Sain\“s Hotel owner Sainabi Noor, a culinary icon celebrated for introducing Kozhikode to traditional snacks and Mappila biryanis, has passed away at the age of 82. A pioneering female entrepreneur of her time, she won the hearts of food lovers in Kozhikode for over four decades.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165030