പത്തനംതിട്ട ∙ എത്ര ഉന്നതനായാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന വാദമാണ് ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തപ്പോൾ ഇടതു കേന്ദ്രങ്ങൾ ഉന്നയിച്ചത്. അതുവരെ സർക്കാരിന് പ്രത്യേക അന്വേഷണ സംഘവുമായി ബന്ധമില്ലെന്ന വാദമുയർത്തിയവർ പോലും സർക്കാർ നിലപാടിന്റെ വിജയമായി തന്ത്രിയുടെ അറസ്റ്റിനെ വ്യാഖ്യാനിച്ചു. 2019 തുടക്കത്തിൽ യുവതീപ്രവേശ വിഷയത്തിൽ ആചാരങ്ങൾക്ക് അനുകൂലമായി തന്ത്രി ശക്തമായ നിലപാടെടുത്തിരുന്നു. ഇതിലെ വിരോധം ഇപ്പോൾ കിട്ടിയ അവസരത്തിൽ സർക്കാർ പ്രതികാരത്തിനുള്ള അവസരമാക്കിയെന്നാണ് തന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. തന്ത്രിക്കെതിരെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. യുഡിഎഫ്, എൻഡിഎ നേതാക്കളും ഇക്കാര്യം ഉന്നയിച്ചിരുന്നു.
What you should read next
- യുവതീപ്രവേശ സമയത്തു ശബരിമല നട അടയ്ക്കാൻ നിർദേശിച്ചത് താനാണ്; ആ നേതാവിന്റെ ഫോണിലാണു തന്ത്രി സംസാരിച്ചത്: ശ്രീധരൻ പിള്ള Pathanamthitta
സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി എൽഡിഎഫ് വലിയ പ്രതിരോധത്തിലായിരുന്നു. സർക്കാരിനു നേരെ വിമർശനങ്ങൾ രൂക്ഷമായ സമയത്താണ് പ്രതിപ്പട്ടികയിൽ പോലുമില്ലാതിരുന്ന തന്ത്രിയെ അപ്രതീക്ഷിതമായി എസ്ഐടി അറസ്റ്റ് ചെയ്തത്. ഔദ്യോഗികമായി ചടങ്ങിൽ കൈമാറിയ വാജിവാഹനം പിടിച്ചെടുക്കുകയും ചെയ്തു.
സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സന്നിധാനത്തെത്തിച്ചത് തന്ത്രി കണ്ഠര് രാജീവരാണെന്ന വിധത്തിൽ വ്യാഖ്യാനങ്ങളുണ്ടായി. പോറ്റിയുടെ ബന്ധുക്കൾ ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കാര്യം എസ്ഐടി മറച്ചു വച്ചെന്ന ആരോപണവും തന്ത്രിയെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നു. 2019ൽ സ്വർണപ്പാളികൾ പുറത്തു കൊണ്ടു പോയ വിവരം അധികൃതരെ അറിയിക്കാതെ തന്ത്രി കണ്ഠര് രാജീവര് മൗനാനുവാദം നൽകിയെന്ന വാദമാണ് എസ്ഐടി ഉന്നയിച്ചത്. എന്നാൽ കുറ്റകരമായ മൗനം പാലിച്ചവർ ഇപ്പോഴും ഈ കേസുകളുമായി ബന്ധപ്പെട്ട് പുറത്തു തന്നെയുണ്ട്. എന്നാൽ തന്ത്രി ആരെയാണോ ഇക്കാര്യം അറിയിക്കേണ്ടത് അതേ അധികാരികളുടെ തീരുമാന പ്രകാരമാണു പാളികൾ പുറത്തു കൊണ്ടുപോയത്. ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫിസറും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും എടുക്കുന്ന തീരുമാനത്തിനു മുകളിൽ തന്ത്രിക്ക് അധികാരമില്ല. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണു തന്ത്രി അവസാന വാക്ക്. ഇക്കാര്യം കണക്കിലെടുത്താണ് തന്ത്രിക്കു ജാമ്യം ലഭിച്ചത്. തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്ത യുക്തി ഉപയോഗിച്ചാൽ മുൻ ദേവസ്വം മന്ത്രിയെയും ദേവസ്വം ബോർഡ് ഭാരവാഹികളെയും സംശയത്തിന്റെ നിഴലിൽ നിർത്താനും അറസ്റ്റ് ചെയ്യാനും കഴിയും.
സ്വഭാവിക ജാമ്യം വരെ കാത്തു നിൽക്കാതെ ജാമ്യം ലഭിച്ചതിനാൽ തന്ത്രിക്കെതിരായ ആരോപണങ്ങൾ പാളിയെന്നു വേണം കരുതാൻ. വാജിവാഹനം പിടിച്ചെടുത്ത് 2017ലെ കൊടിമരത്തിന്റെ നിർമാണ കാര്യത്തിലും അന്വേഷണ സംഘം തന്ത്രിയെ സംശയമുനയിൽ നിർത്തി. ADVERTISEMENT Go AD-FREE English Summary:
Sabarimala gold smuggling case has seen the arrest of Thanthri Kandar Rajivaru, which is being viewed by supporters as retaliation for his stance on women\“s entry. The SIT\“s arrest of the Thanthri, who was not initially a suspect, has sparked debate and accusations of political motives. |
|