search

മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി

Chikheang 1 hour(s) ago views 234
  



കൊച്ചി ∙ കാണാതായ 10 വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി സെൻട്രൽ പൊലീസ്. 17ന് രാത്രി എട്ട് മണിയോടെ മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ ബാലനെയാണു കോഴിക്കോട് നിന്നു കണ്ടെത്തിയത്. പള്ളുരുത്തി സ്വദേശികളുടെ മകനാണ്.
  

സെൻട്രൽ എസിപി രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിതാന്വേഷണമാണു ഫലം കണ്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ ടീമുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വന്നതായും ട്രെയിനിൽ കയറിയതായും കണ്ടെത്തി. ഇതോടെ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയായിരുന്നു.

കോഴിക്കോട് എത്തിയ കുട്ടിയെ പൊലീസ് തടഞ്ഞു വച്ചശേഷം സെൻട്രൽ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു സിഡബ്ലുസിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. English Summary:
A 10-year-old boy who went missing from Kochi has been successfully located within hours by the Central Police. The swift and efficient investigation, utilizing CCTV footage and inter-agency coordination, led to the child\“s safe recovery and reunion with his family.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165386