search

‘ബസ് വേണമെന്ന് മേയർ എഴുതി തന്നാൽ 24 മണിക്കൂറിനകം തിരിച്ചു നൽകാം, പക്ഷേ...’; കണക്കു നിരത്തി രാജേഷിന് ഗണേഷിന്റെ മറുപടി

cy520520 1 hour(s) ago views 706
  



തിരുവനന്തപുരം∙ ഇലക്ട്രിക് ബസ് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷിനു മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. 113 ബസുകളിൽ ഒരെണ്ണം പോലും മറ്റു ജില്ലകളിൽ ഓടുന്നില്ലെന്നും കോർപറേഷൻ ആവശ്യപ്പെട്ടാൽ എല്ലാ ബസുകളും തിരിച്ചു നൽകാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. പകരം 150 ബസുകൾ പുറത്തുനിന്ന് കൊണ്ടുവന്ന് തിരുവനന്തപുരത്ത് ഓടിക്കുമെന്നും മന്ത്രി പറഞ്ഞു. 113 ഇലക്ട്രിക് ബസുകൾ ഓടിച്ചിട്ടാണ് കെഎസ്ആർടിസി ലാഭമുണ്ടാക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

  • Also Read മൂന്നാറിൽ ഫെസ്റ്റിവൽ സീസണിൽ മികച്ച വരുമാനം കെഎസ്ആർടിസി   


കെഎസ്ആർടിസി സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഓടിച്ചുകൊണ്ടിരിക്കുന്നത് 113 ഇലക്ട്രിക് ബസുകളാണ്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് 50 ബസുകളും ഓടുന്നുണ്ട്. ഈ 113 ബസുകൾ തിരുവനന്തപുരം കോർപറേഷൻ വാങ്ങിത്തന്നു എന്നും ഇത് കേന്ദ്ര പദ്ധതിയുടേതാണെന്നും പറയാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. സ്മാർട് സിറ്റി പദ്ധതിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം 500 കോടി വീതമാണ്. തിരുവനന്തപുരം കോർപറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതും സംസ്ഥാനത്തിന്റെ ഖജനാവിൽനിന്നു പോകുന്നതാണ്. അപ്പോൾ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സർക്കാരിന്റേതാണ്. കോർപറേഷന്റെ തനതു ഫണ്ടോ പ്ലാൻ ഫണ്ടോ ആകാം. അതും സംസ്ഥാന ഖജനാവിൽനിന്നു വരുന്നതാണ്.

  • Also Read ഇ-ബസുകളുടെ ‘ഡബിൾ ബെൽ’: കടുപ്പിച്ച് മേയർ രാജേഷ്, പരിഹസിച്ച് മന്ത്രി ശിവൻകുട്ടി; നിയന്ത്രണം ആരുടെ കൈയിൽ?   


സ്മാർട് സിറ്റി പദ്ധതി പ്രകാരം നടപ്പാക്കിയ മറ്റു പല വികസനപ്രവർത്തനങ്ങളുടെയും ഭാഗമായി വാങ്ങിയതാണ് ഇലക്ട്രിക് ബസുകൾ. 50 വാഹനങ്ങളിൽ കോർപറേഷന് ഒരു കാര്യവുമില്ല. 113 ബസുകൾക്കു ത്രികക്ഷി കരാറാണ് ഉള്ളത്. സർക്കാരും കോർപറേഷനും സ്വിഫ്റ്റുമാണ് ഇതിൽ കക്ഷികൾ. വണ്ടികൾ ഓടുന്നതു പരിശോധിക്കാൻ ഉള്ള ഉപദേശകസമിതിയുടെ അധ്യക്ഷൻ മേയർ ആണെന്നു മാത്രമാണ് കരാറിലുള്ളതെന്നും മന്ത്രി പറഞ്ഞു. താൻ അധികാരത്തിൽ വരുമ്പോൾ 2500 രൂപയായിരുന്നു ഈ ബസുകളുടെ പ്രതിദിന വരുമാനം. തികഞ്ഞ ആസൂത്രണത്തോടെ ഇപ്പോൾ അത് 8000-9000 രൂപ വരെയാക്കിയിട്ടുണ്ട്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇലക്ട്രിക് ബസുകളുടെ ജീവനക്കാരും ടിക്കറ്റ് മെഷീനും പരിപാലന ചുമതലയും കെഎസ്ആർടിസിയുടേതാണ്. വലിയ പരിപാലന ചെലവാണ് ഈ വണ്ടികൾക്കുള്ളത്. മറ്റു ബസുകളുടെ ടയർ 60,000 കി.മീ വരെ പോകുമ്പോൾ ഇതിന് 30,000 കി.മീ വരെയേ കിട്ടുകയുള്ളു. അഞ്ചു വർഷം കഴിഞ്ഞ് ബാറ്ററി തീരുമ്പോൾ 28 ലക്ഷം രൂപ വീതം ബാറ്ററി വാങ്ങാൻ വേണ്ടിവരും. ശരിക്കും ഇതു നഷ്ടമാണ്. 28 ലക്ഷം രൂപ കൊടുത്താൽ ഡീസൽ മിനി ബസ് കിട്ടും. ആ വണ്ടിയുടെ ശരാശരി കിലോമീറ്റർ വരുമാനം 52 രൂപ വരെയാണെന്നു മന്ത്രി വ്യക്തമാക്കി. നഗരത്തിനു പുറത്തുനിന്നുള്ളവരെ ബസിൽ കയറ്റാൻ പറ്റില്ലെന്ന് സർക്കാരിനു പറയാൻ കഴിയില്ല. മേയർ കത്തു നൽകിയാൽ അപ്പോൾ തന്നെ 113 വണ്ടികളും തിരിച്ചു നൽകും. എന്നിട്ട് 150 എണ്ണം പുറത്തുനിന്ന് കൊണ്ടുവന്ന് ഓടിക്കും. അവർക്ക് ഇഷ്ടമുള്ളയിടത്തു വണ്ടി ഇടാം. പക്ഷേ കെഎസ്ആർടിസി ഡിപ്പോയിൽ അനുവദിക്കില്ല. നെയ്യാറ്റിൻകരയ്ക്കും ആറ്റിങ്ങലിനും ഓടുന്നത് ഞങ്ങളുടെ വണ്ടികളാണ്. ആ വണ്ടികൾ ഓടിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല.

  • Also Read രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു, അമിത് ഷായെ അറിയിച്ചു: രാജേഷ് മേയറായി   


പീക്ക് അവേഴ്‌സിൽ സിറ്റിക്കകത്ത് ഓടിയതിനുശേഷം സബർബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറിൽ പറഞ്ഞിട്ടുണ്ട്. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാർ വായിച്ച് പഠിച്ചിട്ട് മറുപടി പറയുക. എന്നിട്ടും പ്രശ്‌നമാണെങ്കിൽ എന്നെ പോലും കാണേണ്ടതില്ല, സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ വണ്ടികൾ നിങ്ങൾ പറയുന്ന സ്ഥലത്ത് പാർക്ക് ചെയ്തുതരും എന്നും മന്ത്രി പറഞ്ഞു. English Summary:
Transport Minister K.B. Ganesh Kumar has responded to Thiruvananthapuram Corporation Mayor V.V. Rajeesh regarding the electric bus controversy, stating that all 113 electric buses can be returned within 24 hours if the Corporation demands it. He also mentioned that 150 buses will be brought from outside and operated in Thiruvananthapuram.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140839

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com