search

‘ഭീകരതയെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ, ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കും’

cy520520 1 hour(s) ago views 525
  



ന്യൂഡൽഹി∙ എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ബ്രസീലും അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു (1.81 ലക്ഷം കോടി) മുകളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന പ്രതിനിധിതല ചർച്ചകൾക്ക് ശേഷം ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയോടൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
What you should read next

  • ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി; ലക്ഷ്യം ചെങ്കോട്ടയും ചാന്ദ്നിചൗക്കും; അതീവ ജാഗ്രത Latest News
      

         
    •   
         
    •   
        
       


‘‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ലുല ഡസിൽവയുടെ സൗഹൃദത്തിനും പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. ലാറ്റിനമേരിക്കയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ. വരുന്ന 10 വർഷത്തിനുള്ളിൽ ഞങ്ങളുടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിന് അപ്പുറത്തേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ വ്യാപാരം കേവലം അക്കങ്ങൾ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെ പ്രതിഫലനമാണ്. പ്രസിഡന്റിനൊപ്പം വന്ന വ്യാപാര പ്രതിനിധി സംഘം ഈ വിശ്വാസം പ്രകടമാക്കുന്നു.

സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും മേഖലയിൽ, ഞങ്ങളുടെ സഹകരണം ഇരുരാജ്യങ്ങൾക്കും മാത്രമല്ല, മുഴുവൻ വികസ്വര രാജ്യങ്ങൾക്കും പ്രാധാന്യമുള്ളതാണ്. ബ്രസീലിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എഐ, സൂപ്പർ കംപ്യൂട്ടറുകൾ, സെമികണ്ടക്ടറുകൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ബ്രസീലും മുൻഗണന നൽകുന്നുണ്ട്. സാങ്കേതികവിദ്യ എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമൂഹിക പുരോഗതിയുടെ പാലവുമായി മാറണം.
What you should read next

  • ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി; ലക്ഷ്യം ചെങ്കോട്ടയും ചാന്ദ്നിചൗക്കും; അതീവ ജാഗ്രത Latest News
      

         
    •   
         
    •   
        
       


ഊർജ സഹകരണം ഇന്ത്യ-ബ്രസീൽ ബന്ധത്തിന്റെ ശക്തമായ തൂണാണ്. പ്രതിരോധ മേഖലയിലെ സഹകരണം പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ ഏകോപനത്തിന്റെയും ഉദാഹരണമാണ്. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ മേഖലകളിൽ സഹകരണത്തിന് പുതിയ മാനങ്ങൾ നൽകുകയാണ്. ആരോഗ്യ-ഫാർമ മേഖലകളിൽ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ബ്രസീലിന് നൽകുന്നത് ഇന്ത്യ തുടരും. അതോടൊപ്പം ആയുർവേദവും പരമ്പരാഗത വൈദ്യശാസ്ത്രവും ബ്രസീലിൽ വ്യാപിപ്പിക്കും. ലോകവേദികളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള പങ്കാളിത്തം ശക്തമായി തുടരും. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണം. ഭീകരവാദവും അതിനെ പിന്തുണയ്ക്കുന്നവരും മനുഷ്യരാശിയുടെ ശത്രുക്കളാണെന്ന കാര്യത്തിൽ ഇന്ത്യയും ബ്രസീലും യോജിക്കുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 6 MINUTES AGO   താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ‘ഭീകരതയെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ, ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കും’ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം Personal Finance
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India - Brzil bilateral trade to cross $20 billion: Prime Minister Narendra Modi and Brazilian President Lula da Silva emphasized strengthening India-Brazil ties, aiming to boost bilateral trade beyond $20 billion while denouncing terrorism and its supporters as enemies of humanity.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161233