search

വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു

Chikheang 1 hour(s) ago views 770
  



ചണ്ഡിഗഡ് ∙ സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നൽകി പണം തട്ടിയത്.
What you should read next

  • പകൽ ബ്യൂട്ടിപാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹി ‘ഭരിക്കുന്ന’ വനിതാ ഡോൺ പിടിയിൽ Latest News
      

         
    •   
         
    •   
        
       


ഫരീദാബാദിലെ ഗാസിപുരിൽ പച്ചക്കറി വ്യാപാരിയായ ബിട്ടു തനിക്ക് വിഹാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയൽവാസിയോടു പറഞ്ഞു. തുടർന്നാണ് ബന്ധുവായ ബണ്ടിയെ അയൽവാസി ബിട്ടുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. കുറച്ചുദിവസങ്ങൾക്കു ശേഷം ബണ്ടി, റാണി എന്ന സ്ത്രീയെ ബജ്റംഗിക്കു പരിചയപ്പെടുത്തി . തുടർന്ന് ഇരുവരും ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ബിട്ടുവിനു കൈമാറി. ഇതിൽ ഇഷ്ടപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ ബണ്ടിക്ക് തിരിച്ച് അയച്ചുകൊടുത്തു. ശേഷമാണ് ബിട്ടു തട്ടിപ്പ് ആരംഭിച്ചത്.
What you should read next

  • വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി Latest News
      

         
    •   
         
    •   
        
       


2025 സെപ്റ്റംബർ 5 ന് ബണ്ടിയും റാണിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്റംഗിയെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി 7 ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ചെലവിനായി വധുവിന് വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപയും ബണ്ടിക്ക് ബിട്ടു കൈമാറിയിരുന്നു. ഫെബ്രുവരി 7ന് ബിട്ടു ബജ്റംഗി വിവാഹ ഘോഷയാത്രയുമായി അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല.

ബണ്ടിയുടെയും റാണിയുടേയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ ബണ്ടി, റാണി എന്നിവർക്കുനേരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം താൻ വിവാഹം കഴിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മരിച്ചുപോയ സഹോദരന്റെ മകളെ ഓർത്താണ് വിവാഹത്തിനു സമ്മതിച്ചതെന്നും ബിട്ടു ബജ്റംഗി മാധ്യമങ്ങളോടു പറഞ്ഞു. ADVERTISEMENT Go AD-FREE

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x.com/TARUNspeakss എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Just in
JUST IN


  • 49 SECONDS AGO   വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം അനുചിതം; രാജ്യത്തിന് നാണക്കേടെന്ന് അഖിലേഷ് യാദവ് Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   എസ്‌ഐആറിൽ കൂടുതൽ വോട്ടർമാർ പുറത്തായത് ഗുജറാത്തിൽ; കേരളത്തിൽ ഒഴിവാക്കിയത് 9 ലക്ഷം പേരുകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Fake Marriage Promise: Cow Protector Bittu Bajrangi Cheated in Marriage Fraud Case
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165805