search

വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക്

cy520520 1 hour(s) ago views 588
  



കൽപറ്റ∙ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റി വച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഉദ്ഘാടന തീയതി മാറ്റിയതിന്റെ കാരണം വ്യക്തമല്ല.
What you should read next

  • വയനാടിനായി 100 കട്ടിൽ നിർമിച്ച് 2 വർഷമായി കാത്തിരിക്കുന്ന അസീസിനെ തേടി ഒടുവിൽ രാഹുൽ ഗാന്ധിയുടെ വിളിയെത്തി Kollam
      

         
    •   
         
    •   
        
       


ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ കൽപറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തതിനു തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ മാർച്ച് 27 ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ആദ്യഘട്ടത്തിൽ വീടുകൾ ലഭിക്കുന്നവരുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
What you should read next

  • ടൗൺഷിപ്പിൽ സഹോദരങ്ങൾ തൊട്ടയൽപ്പക്കത്ത്; ഓർമകളിൽ നിറകണ്ണീരോടെ നറുക്കെടുത്ത് വത്സല Wayanad
      

         
    •   
         
    •   
        
       

JUST IN


  • 48 SECONDS AGO   വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക് Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   മോദി കൊച്ചിയിലേക്ക്, കർഷക സംവാദത്തിന് രാഹുൽ; തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Wayanad Township: landslide survivors\“ township inauguration, scheduled to be held by the Chief Minister, has been postponed to March 1st. This first phase provides 178 completed houses to families who lost their homes in the disaster at a new site in Kalpetta village.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162152