search

കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്ത് മന്ത്രി

Chikheang 1 hour(s) ago views 851
  



തിരുവനന്തപുരം ∙ അക്രമ സമരം നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പടക്കം ചുമത്തിയ കേസില്‍ മന്ത്രിയെ കണ്ടെത്താന്‍ ആയില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് നിലനില്‍ക്കേ കോടതിയില്‍ നേരിട്ടത്തി മന്ത്രി ജാമ്യം നേടി. റവന്യൂ മന്ത്രി കെ. രാജനാണ് കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്തത്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് ആണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
What you should read next

  • ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
      

         
    •   
         
    •   
        
       


2013 ഫെബ്രുവരി 11ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷമാണ് കേസിന് അടിസ്ഥാനം. കെ. രാജന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് 50,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. കേസില്‍ ആദ്യം ജാമ്യം എടുത്ത മന്ത്രി പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ ഒന്നും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മന്ത്രി ഹാജരായില്ല.
What you should read next

  • വി.ആർ.സുധീഷ് നൽകിയ മാനനഷ്ടക്കേസ്: ഷഹനാസ് കോടതിയിൽ ഹാജരായി Latest News
      

         
    •   
         
    •   
        
       


കെ. രാജനെ കണ്ടെത്താന്‍ ആയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ പിടികിട്ടാത്ത കേസുകളില്‍ ഉള്‍പ്പെടുത്തി ലോങ്ങ് പെന്റിങ് കേസ് ആക്കി മാറ്റുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ട് കോടതിയില്‍ എത്തി ജാമ്യം എടുത്തത്. മന്ത്രിക്കുവേണ്ടി മുന്‍ പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍ ഹാജരായി.
Just in
JUST IN


  • 59 SECONDS AGO   ഭർതൃ വീട്ടുകാരുടെ സമ്മർദമുണ്ടായി; കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടെന്ന് ജസീലയുടെ മാതാവ് Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   ‘മുഖ്യമന്ത്രിയുടെ ഓഫിസ് ചട്ടങ്ങൾ ലംഘിച്ചു’; ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ചതിനെതിരെ ഹർജി Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Minister K. Rajan: Despite a police report stating that the minister could not be found, he appeared in court in person and secured bail. The case against him included charges for destroying public property during a violent protest. It was Revenue Minister K. Rajan who appeared directly in court and took the bail.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166797