വെർജീനിയ ∙ അമേരിക്കയിലെ വെർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 35-കാരിയായ സിയി ലു, ഭർത്താവ് ഡാൻക്സിയോങ് ഗാവോ (40), ഭർതൃമാതാവ് കെഗാങ് സി (69), സിയി ലുവിന്റെ രണ്ടുവയസ്സുകാരനായ മകൻ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 21ന് രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
മലയാളി വനിത യുഎഇയിൽ പിടിയിലായത് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ; പ്രതിസന്ധിയിലായ പ്രവാസം, കണ്ണീർ ദിനങ്ങൾ Gulf News
ആന്റിബയോട്ടിക്കിലും ഫലമില്ല, രോഗി അനുഭവിച്ചത് \“നരകയാതന\“: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് \“മുങ്ങി\“ ഡോക്ടർ Europe News
സിയി ലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്‌മെന്റിലായിരുന്ന മുത്തച്ഛനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
പ്രിൻസ് വില്യം കൗണ്ടിയിൽ 2026-ൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊലപാതകമാണിത്. ഒരു പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബം മുഴുവൻ ഇല്ലാതായത് പ്രദേശവാസികളെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. English Summary:
Virginia family murders have shocked the community after four members were found stabbed to death in their Woodbridge home. Police are investigating the incident as a murder-suicide, with the mother identified as the perpetrator.