ന്യൂഡൽഹി ∙ ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരേ പരാമർശം നടത്തിയത്. ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്കു മാറ്റി.
What you should read next
LIVE ‘യുവതീപ്രവേശനത്തിനു സഹകരിക്കാത്തതിൽ തന്ത്രിയോടു പ്രതികാരം’: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം Latest News
അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ആരാഞ്ഞത്. സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ഐഎസ്ആർഒയുടെ മംഗൾയാൻ, ചാന്ദ്രയാൻ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരി. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തയ്യിൽ മഹാദേവ ക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
JUST IN
28 SECONDS AGO ‘ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; നിർണായക പരാമർശവുമായി സുപ്രീം കോടതി Latest News
5 MINUTES AGO ‘തിരുത്തു വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല’: ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി Latest News
43 MINUTES AGO റെയിൽവേയും 26 വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക്; സർക്കാർ ആസ്തി പണമാക്കൽ പദ്ധതിയുമായി വീണ്ടും കേന്ദ്രം, 17 ലക്ഷം കോടി ലക്ഷ്യം Business News
VIEW MORE
English Summary:
Supreme Court asks \“Is there anything left in Sabarimala?\“ as it discusses a crucial mention. The bench, while considering a petition challenging an arrest, made remarks against gold smuggling.