search

‘എട്ട് ലക്ഷം പേരുടെ സൈനിക പരേഡ്’ അമേരിക്കയെയും ഇസ്രയേലിനെയും നേരിടാൻ തയ്യാറെടുക്കുന്ന ഇറാൻ സൈന്യത്തിന്റെ ദൃശ്യം! | Fact Check

Chikheang 1 hour(s) ago views 309
  



പതിന‍ഞ്ച് ദിവസത്തിനകം ആണവ കരാറിൽ തീരുമാനമായില്ലെങ്കിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാൽ ഏത് ആക്രമണത്തെയും അതിശക്തമായി നേരിടുമെന്നാണ് ഇറാന്റെ വാദം. എന്നാൽ ഇപ്പോൾ അമേരിക്കയെയും ഇസ്രയേലിനെയും നേരിടാൻ തയ്യാറെടുക്കുന്ന ഇറാൻ സൈന്യത്തിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം

#ഇറാന്റെ 800,000+ #സൈനികർ അതീവ ജാഗ്രതയിലാണ്:  നൂതന #റഷ്യൻ-#ചൈനീസ് നിർമ്മിത #ആയുധങ്ങൾ, #മിസൈലുകൾ, #ഡ്രോണുകൾ, #യുദ്ധവിമാനങ്ങൾ എന്നിവയ്ക്ക് #ടെൽ അവീവ്, #ഡീഗോ ഗാർസിയ, #ജോർദാൻ, മറ്റ് യുഎസ് #താവളങ്ങൾ എന്നിവിടങ്ങളിൽ ബോംബ് വർഷിക്കാൻ കഴിയും. #യുഎസിനും #ഇസ്രയേലിനുമെതിരേ ഇറാനിയൻ #ഐആർജിസി 100,000 അധിക സൈനികരെ അവരുടെ #സൈന്യത്തിൽ ചേർത്തു.@Tpk എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം

റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ  പരിശോധിച്ചപ്പോൾ സമാന വിഡിയോ Roya News English എന്ന യൂട്യൂബ് ചാനലിൽ കണ്ടെത്തി. Saudi forces undergo intense Hajj training ahead of pilgrimage season എന്ന വിവരണത്തോടൊപ്പമാണ് 2025 Jun 6ന് വിഡിയോ പങ്കുവച്ചിട്ടുള്ളത്. പുണ്യ ഹജ് തീർത്ഥാടനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരാനിരിക്കെ, സൗദി അറേബ്യൻ സേന സുരക്ഷ, സുരക്ഷ, സുഗമമായ ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശീലനം നേടിവരികയാണ്. ജനക്കൂട്ട നിയന്ത്രണം മുതൽ അടിയന്തര പ്രതികരണ പരിശീലനങ്ങൾ വരെ, ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിൽ ഒന്നിന് ഈ തയ്യാറെടുപ്പുകൾ നിർണായകമാണെന്ന് വിഡിയോയ്ക്കൊപ്പമുള്ള ഡിസ്ക്രിപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്. വിഡിയോ കാണാം ADVERTISEMENT Go AD-FREE

കൂടുതൽ തിരയലിൽ  2025ലെ ഹജ് സീസണിനായി വിന്യസിക്കപ്പെട്ട 40,000-ത്തിലധികം സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരേഡാണിതെന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകൾ ലഭിച്ചു. ഹജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി 2025 മേയ് 31ന് നടന്ന വാർഷിക പരേഡിൽ നിരവധി പ്രമുഖർ പങ്കെടുത്തതായും, ഹജ് കാലയളവിൽ വിവിധ സുരക്ഷാ സാഹചര്യങ്ങൾ  കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച മോക് ഡ്രില്ലുകൾ നടത്തിയതായും റിപ്പോർട്ടിലുണ്ട്

ഇതിൽ നിന്ന് 2025 ഹജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി സുരക്ഷാ സേനകൾ നടത്തിയ പരേഡാണ് ഇറാൻ സൈനിക പരേഡിന്റെ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE

∙ വാസ്‌തവം

ഇറാൻ സൈനിക പരേഡിന്റെ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നത് 2025 ഹജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി സുരക്ഷാ സേനകൾ നടത്തിയ പരേഡാണ്. പ്രചാരണം വ്യാജം. ADVERTISEMENT GO AD-FREE English Summary:
Iran military parade fake. A widely circulated video claiming to show Iranian military preparing to face US and Israel has been debunked; it actually depicts Saudi security forces training for the Hajj pilgrimage. This investigation reveals the true nature of the footage, separating misinformation from reality.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167219