search

‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ; മോദിയുടെ സന്ദർശനം നിർണായകം

deltin33 1 hour(s) ago views 629
  



മുംബൈ∙ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും.
What you should read next

  • യുഎസിൽ ‘ബോംബ് സൈക്ലോൺ’; അയ്യായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി Latest News
      

         
    •   
         
    •   
        
       


∙ എന്താണ് അയൺഡോം?

തൊണ്ണൂറുകളിൽ വികസനം ആരംഭിച്ചെങ്കിലും 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാൻ ഭരണകൂടം അനുമതി നൽകിയത്. അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു പറഞ്ഞിട്ടില്ല.  
What you should read next

  • ‘കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും’: രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ് Latest News
      

         
    •   
         
    •   
        
       


റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ കേന്ദ്രം, ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവ ചേർന്നാണ് അയൺ ഡോം പ്രവർത്തിക്കുന്നത്.  
What you should read next

  • തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; തീരുമാനം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനിരിക്കെ Latest News
      

         
    •   
         
    •   
        
       


ശത്രു റോക്കറ്റ് വിക്ഷേപിക്കുകയോ പീരങ്കി വെടി ഉതിർക്കുകയോ ചെയ്താൽ അത് അയൺ ഡോം ശൃംഖലയുടെ റഡാർ കണ്ണുകളിൽപ്പെടും. വിവരം ഉടൻ അതിനോടു ബന്ധപ്പെട്ടുള്ള ആയുധനിയന്ത്രണ സംവിധാനത്തിലെത്തും. പറന്നുവരുന്ന റോക്കറ്റിന്റെയും പീരങ്കിഷെല്ലിന്റെയും ലക്ഷ്യം നിരീക്ഷിച്ചു കണക്കുകൂട്ടി മിസൈൽ വിക്ഷേപണത്തിന് അനുമതി നൽകും. മിസൈൽ നിമിഷനേരത്തിനുള്ളിൽ കുതിച്ചെത്തി പറന്നുവരുന്ന റോക്കറ്റിനെ അല്ലെങ്കിൽ പീരങ്കിഷെല്ലിനെ തകർക്കും.  ADVERTISEMENT Go AD-FREE

റോക്കറ്റുകൾ ഒറ്റയ്ക്കൊറ്റയ്ക്കല്ല വരുന്നത്. ഒരു വിക്ഷേപിണിയിൽനിന്നു മാത്രം ഒറ്റ ഫയറിങിൽ നാൽപ്പതോളം റോക്കറ്റുകൾ തീതുപ്പി പറക്കും. അങ്ങനെ ഡസൻ കണക്കിനു വിക്ഷേപിണികളിൽ നിന്നാണു നൂറുകണക്കിന് റോക്കറ്റുകൾ ഒരേ സമയം പറന്നുവരുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന റോക്കറ്റുകളെ മാത്രം തടയുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, എളുപ്പത്തിൽ സ്ഥാനം മാറ്റാനും വിന്യസിക്കാനും സാധിക്കും.

അയൺ ഡോമിന് ചില പരിമിതികളുമുണ്ട്. പ്രവർത്തന ചെലവ് കൂടുതലാണ്. ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തിന്റെ താഴത്തെ പാളിയാണ് അയൺഡോം. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പോലുള്ള വലിയ ഭീഷണികളെ നേരിടാൻ ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം തുടങ്ങിയ മറ്റ് സംവിധാനങ്ങളെയാണ് ഇസ്രയേൽ ആശ്രയിക്കുന്നത്. ഒരേ സമയം നൂറുകണക്കിന് മിസൈലുകൾ ഉപയോഗിച്ചുള്ള വൻ ആക്രമണങ്ങളെ അതിജീവിക്കാൻ അയൺ ഡോമിന് ചിലപ്പോൾ സാധിക്കില്ല. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   Live ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ; മോദിയുടെ സന്ദർശനം നിർണായകം Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   Exclusive കത്രിക മൂത്രാശയം തുളച്ച് അകത്തു പ്രവേശിച്ചു! കത്രികയുടെ അഗ്രഭാഗത്ത് ലവണം അടിഞ്ഞു ‘കല്ലായി’; ‘ശസ്ത്രക്രിയയു‍ടെ വിവരങ്ങൾ പുറത്ത്’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Israel India defense deal: Israeli Consul General Yaniv Revach has stated that Israel is ready to transfer the Iron Dome air defense system technology to India. The announcement was made ahead of Prime Minister Narendra Modi\“s visit to Israel. In addition to this, both countries are also expected to sign several defense deals.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476184