search

ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു

Chikheang 1 hour(s) ago views 909
  



ബെംഗളൂരു ∙ ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്.
What you should read next

  • യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       


തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
What you should read next

  • സുരക്ഷാ ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽനിന്ന് ഒഴിപ്പിച്ചു Latest News
      

         
    •   
         
    •   
        
       


7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂർത്തിയാകാത്തവരാണു സംഘർഷത്തിലേർപ്പെട്ടതെന്ന് എസ്പി നിഖിൽ പറഞ്ഞു. സംഘർഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @neethuneetha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   ‘മത്സരിക്കുന്നില്ലെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു; സുധീരന്റെ നിലപാടും തോൽവിക്ക് കാരണമായി’ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Shivamogga student death: A 10th-grade student named Sanketh was tragically beaten to death in Shivamogga, Karnataka, after he tried to act as a peacemaker in a fight between two student groups. Police have taken seven minors into custody following the incident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167476