search

സമരം: പ്രവർത്തിച്ചത് അത്യാഹിത വിഭാഗം മാത്രം; ഡോക്ടർമാരുടെ സമരം, കൂട്ട അവധി; വലഞ്ഞ് രോഗികൾ

Chikheang 1 hour(s) ago views 111
  



തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കു പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാരും ഇന്നലെ സമരം നടത്തിയതോടെ ജില്ലയിലെ രോഗികൾ പെരുവഴിയിൽ.

ശമ്പളക്കുടിശിക അനുവദിക്കാനാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ സംസ്ഥാനമാകെ സമരം ചെയ്യുന്നത്. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി കെജിഎംഒഎ അംഗങ്ങൾ ഇന്നലെ അവധി എടുത്തു പ്രതിഷേധിച്ചു. അത്യാഹിത വിഭാഗം ഒഴികെ ഒരു വിഭാഗവും പ്രവർത്തിച്ചില്ല.

തിരുവനന്തപുരം ജനറൽ ആശുപത്രി, നെടുമങ്ങാട്, നെയ്യാറ്റിൻകര, പേരൂർക്കട ജില്ലാ ആശുപത്രികൾ വിജനമായിരുന്നു. രോഗികളിൽ പലരും ആശുപത്രികളിൽ എത്തിയപ്പോഴാണു സമരത്തെക്കുറിച്ച് അറിയുന്നത്. അത്യാഹിത വിഭാഗത്തെ സമീപിച്ചെങ്കിലും അവിടത്തെ ഡോക്ടർമാർ പരിശോധനയ്ക്കു തയാറായില്ല. കിടത്തിച്ചികിത്സയിലുള്ള രോഗികളും വലഞ്ഞു.

മന്ത്രിമാരുടെ ചർച്ച നാളെ
തിരുവനന്തപുരം ∙ അനിശ്ചിതകാല ഒപി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുന്ന ഗവ.മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ നാളെ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തും. മന്ത്രിമാരായ വീണാ ജോർജ്, കെ.എൻ.ബാലഗോപാൽ എന്നിവരാണു ചർച്ച നടത്തുന്നത്. ആരോഗ്യ, ധന വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിമാരായ രാജൻ എൻ.ഖോബ്രഗഡെയും കെ.ആർ.ജ്യോതിലാലും പങ്കെടുക്കും.  ADVERTISEMENT Go AD-FREE

ഈ ചർച്ചയിലെ തീരുമാനം ഡോക്ടർമാരെ അറിയിക്കും. ആശുപത്രികളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണു ചർച്ച. കിടത്തിച്ചികിത്സയും ലേബർ റൂം സേവനവും അടിയന്തര ശസ്ത്രക്രിയകളും മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. English Summary:
The doctors\“ strike in Thiruvananthapuram has paralyzed healthcare services, leaving patients stranded as hospitals from Primary Health Centers to General Hospitals shut down their OP departments. The strike, led by different medical associations over salary arrears and a doctor\“s suspension, has prompted a high-level ministerial meeting to address the escalating crisis.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167554