search

പെൺപവറുമായി ഉടനെത്തും ‘ഇ ബൈക്ക് ദീദി’; ഡൽഹിയിൽ വനിതകൾക്കായി വനിതകൾ ഓടിക്കുന്ന ടൂ വീലർ ടാക്സി

Chikheang 1 hour(s) ago views 120
  



ന്യൂഡൽഹി ∙ ‘ഇ ബൈക്ക് ദീദി’: വനിതകൾക്കായി വനിതകൾ ഓടിക്കുന്ന ടൂ വീലർ ടാക്സി. നഗരത്തിലെത്തുന്ന വനിതാ വിനോദസഞ്ചാരികള്‍ക്കു സുരക്ഷിതത്വവും സുഖയാത്രയും ഉറപ്പുവരുത്താനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞ നിരക്കിൽ പരിസ്ഥിതിസൗഹൃദമായി നടപ്പാക്കുന്ന പദ്ധതിയിൽ ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും മാത്രമാണുണ്ടാകുക.

പ്രധാന വിനോദസ‍ഞ്ചാരകേന്ദ്രങ്ങൾ, സ്മാരകങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനിലേക്കാണു സർവീസ്. ഈ ടാക്സി സർവീസ് വനിതകൾക്കു മാത്രമാണ്, പുരുഷന്മാർ ബുക്ക് ചെയ്താൽ ‘ഇ ബൈക്കുമായി’ ദീദിമാർ വരില്ല. സഹകരണ വകുപ്പിന്റെ കീഴിൽ അടുത്തയിടെ തുടങ്ങിയ ഭാരത് ടാക്സിയുമായി ചേർന്നാണ് ഇ ബൈക്ക് ദീദി സർവീസ് തുടങ്ങുന്നത്. ധാരണാപത്രം ‍ഡൽഹി ടൂറിസം ആൻ‍ഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്റ് കോർപറേഷനും ഭാരത് ടാക്സിയും ഒപ്പുവച്ചു.

ലൈസൻസുള്ള 18–40 വയസ്സുള്ള വനിതകൾക്കു പദ്ധതിയിൽ ചേർന്ന് ഡ്രൈവറാകാം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരാകണം. പദ്ധതിയുടെ റൂട്ട് മാപ്പിങ്, ഇൻഷുറൻസ് പരിരക്ഷ, സുരക്ഷാ മാനദണ്ഡങ്ങൾ, നിരക്കുകൾ എന്നിവയിൽ ഉടൻ തീരുമാനമാകും. ടൂറിസ്റ്റ് റൂട്ടുകൾ കേന്ദ്രീകരിച്ചായിരിക്കും ഇ ബൈക്ക് ദീദിമാർ സർവീസ് തുടങ്ങുക. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. English Summary:
E-bike Didi is a new women-only electric two-wheeler taxi service launching in Delhi, aimed at providing safe and convenient travel for female tourists and residents. This eco-friendly initiative will utilize electric scooters and bikes, connecting major tourist spots with metro stations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167773