search

‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’; എട്ടാം ക്ലാസിലെ പാഠഭാഗം നീക്കം ചെയ്യാൻ‌ എൻസിഇആർടി

Chikheang Yesterday 19:36 views 945
  



ന്യൂഡൽഹി ∙ എൻസിഇആർടി എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്ന ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’ എന്ന ഭാഗം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് ഇത്തരം കാര്യങ്ങളല്ല, മറിച്ച് പ്രചോദനാത്മകമായ കാര്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  
What you should read next

  • ‘എയിംസ് വേണമെന്ന ആവശ്യം നിസാരമല്ല\“: കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


ജുഡീഷ്യറിയിലെ അഴിമതി പൊതുജനവിശ്വാസത്തെ ബാധിക്കുമെന്ന് 2025 ജൂലൈയിൽ മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നടത്തിയ പ്രസ്താവന പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ഉചിതമല്ലെന്ന് സർക്കാർ വിലയിരുത്തി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ ഈ പാഠഭാഗത്തിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ നടപടിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
What you should read next

  • Live പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി 4 വർഷം ഉയർത്തി; സർക്കാരിന്റെ നിർണായക നീക്കം Latest News
      

         
    •   
         
    •   
        
       


മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. രാഷ്ട്രീയക്കാരുടെ അഴിമതിയെക്കുറിച്ച് മിണ്ടാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഭരണഘടനാ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണ് വേണ്ടതെന്നും അല്ലാതെ ഇത്തരം സങ്കീർണമായ വിഷയങ്ങൾ നൽകി അവരെ കുഴപ്പിക്കുകയല്ല വേണ്ടതെന്നും മറ്റ് ചില അഭിഭാഷകർ അഭിപ്രായപ്പെട്ടു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർക്കെതിരെ 7,528 പരാതികൾ ലഭിച്ചതായുള്ള നിയമ മന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നിരുന്നു.
JUST IN


  • 3 MINUTES AGO   ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’; എട്ടാം ക്ലാസിലെ പാഠഭാഗം നീക്കം ചെയ്യാൻ‌ എൻസിഇആർടി Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരുക്ക്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   അശോക്, സമ്രാട്ട് അടക്കം 10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്, കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍; 16.72 ലക്ഷം കോടി സമാഹരിക്കും Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
NCERT decides to remove Some Portions from 8th Class Text Book: NCERT decides to remove the controversial portion on “Corruption at Various Levels of the Judiciary“ from the 8th class textbook, sparking debates on judicial accountability, public trust, and educational content.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167925