search

പ്രതിഷേധക്കാർക്ക് നേരെയെത്തിയത് മന്ത്രിയോ?; വീണയുടെ അഭിനയമെന്ന് കോൺഗ്രസ്

Chikheang 1 hour(s) ago views 498
  



കണ്ണൂർ ∙ രാവിലെ മുതൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കരിങ്കൊടി കാണുന്നുണ്ടെങ്കിലും ഉച്ചതിരിഞ്ഞ് റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധം മന്ത്രിയെ എത്തിച്ചത് ഐസിയുവിൽ. കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിെട കഴുത്തിനു പരുക്കേറ്റുവെന്ന് മന്ത്രി പറഞ്ഞതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തിനു സാരമായി പരുക്കേറ്റുവെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന സിപിഎം നേതാക്കളും പറഞ്ഞത്. പക്ഷേ യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്നാണ് കെഎസ്‌യു പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പറയുന്നു. ഇതോടെ മന്ത്രിക്ക് പരുക്കേറ്റ സംഭവം പുതിയ രാഷ്ട്രീയ വിവാദത്തിനു വഴി തുറന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.
What you should read next

  • LIVE ‘വീണയ്ക്ക് എതിരായ ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം’: മുഖ്യമന്ത്രി ആശുപത്രിയിലെത്തി - വിഡിയോ Latest News
      

         
    •   
         
    •   
        
       


രാവിലെ മുതൽ കരിങ്കൊടിയും പ്രതിഷേധവും

വിവിധ ഉദ്ഘാടന പരിപാടികൾക്കാണ് മന്ത്രി ജില്ലയിലെത്തിയത്. മുഖ്യമന്ത്രിയും ജില്ലയിലുണ്ടായിരുന്നു. ഇരിക്കൂർ, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. ഇതിനിടെ പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സാന്നിധ്യത്തിൽ സിപിഎം പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ റോഡിൽ തടഞ്ഞു. പ്രതിഷേധക്കാരെ ബല പ്രയോഗത്തിലൂടെ മാറ്റിയശേഷമാണ് മന്ത്രിക്ക് പോകാൻ സാധിച്ചത്. ADVERTISEMENT Go AD-FREE

റെയിൽവേ സ്റ്റേഷനിലും മന്ത്രിയെ കാത്ത് പ്രതിഷേധക്കാരുണ്ടായിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് ബിജെപി പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അതിന് ശേഷം മന്ത്രി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ചാടിവീണത്. അഞ്ചോളം പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’ എന്ന് മന്ത്രി പറയുന്നുണ്ട്. പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
What you should read next

  • വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു, പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പൊലീസ് Latest News
      

         
    •   
         
    •   
        
       


അടുത്തുപോലും എത്തിയില്ല: കെഎസ്‌യു

മന്ത്രിയെ അക്രമിച്ചിട്ടില്ലെന്നും അടുത്തുപോലും എത്തിയിട്ടില്ലെന്നുമാണ് കെഎസ്‌യു നേതാക്കൾ പറഞ്ഞത്. ജില്ലാ പ്രസിഡന്റ് അതുൽ ഉൾപ്പെടെ 5 പേരാണ് പ്രതിഷേധിച്ചത്. വൻ പൊലീസ് വലയത്തിലാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ പ്രതിഷേധക്കാർക്ക് മന്ത്രിയുെട സമീപത്തേക്ക് പോലും എത്താൻ സാധിച്ചില്ല. എന്നാൽ മന്ത്രി പ്രതിഷേധക്കാർക്കു നേരെ തിരിയുകയായിരുന്നുവെന്നും ഷമാസ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം മന്ത്രി വീണാ ജോർജിനെതിരെ രംഗത്തെത്തി. വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്നാണ് കെ. സുധാകരൻ പ്രതികരിച്ചത്. അക്രമിക്കുന്നതായി ദൃശ്യങ്ങളിൽ എവിടെയും കാണാൻ സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.    ADVERTISEMENT Go AD-FREE

കൊല്ലാൻ നീക്കം: സിപിഎം

ഹീനമായ പ്രവർത്തിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദൻ ആരോപിച്ചു. വി.‍ഡി. സതീശന്റെ ആഹ്വാന പ്രകാരമാണ് അക്രമം നടത്തിയതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾ പ്രകടനം നടത്തി. സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറി. കണ്ണൂരിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിസിസി ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ ഇരുകൂട്ടരും പോർവിളിയുമായി നേർക്കു നേരെ നിന്നു. കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്ക് പരുക്കേറ്റു. ഇതിനിടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരു കൂട്ടരേയും മാറ്റിയത്.
What you should read next

  • പ്രേതങ്ങളെ പേടിച്ച പിണറായി, നവ്യയുടെ ‘അങ്കിൾ’... ഇന്റർവ്യൂ തന്ത്രം മുൻപും; മോദി, ട്രംപ്, നെതന്യാഹു, പുട്ടിൻ... ഇവർക്കും വേണോ ‘സിനിമാറ്റിക്’ സഹായം? News +
      

         
    •   
         
    •   
        
       


ആക്രമണം പ്രതിരോധത്തിന് വഴിമാറി ADVERTISEMENT GO AD-FREE

ആരോഗ്യവകുപ്പിനെതിെര വലിയ പരാതികളും ആക്ഷേപങ്ങളും ഉയരുന്നതിനിടെയാണ് വകുപ്പ് മന്ത്രിക്ക് പ്രതിഷേധത്തിനിടെ പരുക്കേൽക്കുന്നത്. മന്ത്രിയുടേത് അഭിനയമാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടി കണ്ണൂരിൽ ആക്രമിക്കപ്പെട്ടപ്പോഴുള്ള ചിത്രം പങ്കുവെച്ച്, അതായിരുന്നു യഥാർഥ ആക്രമണം എന്നും ഇത് നാടകമാണെന്നും ചിലർ പറയുന്നുണ്ട്. ഏറെ നാളായി ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കത്തുന്നതിനിടെയുണ്ടായ സംഭവ വികാസം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. ഇതുവരെ ആരോഗ്യ മന്ത്രിയെ കടന്നാക്രമിച്ചിരുന്ന പ്രതിപക്ഷം നിലവിലെ സംഭവത്തിൽ വിശദീകരണം നൽകി പ്രതിരോധിക്കേണ്ട അവസ്ഥയിലായി.
JUST IN


  • 1 MINUTE AGO   പ്രതിഷേധക്കാർക്ക് നേരെയെത്തിയത് മന്ത്രിയോ?; വീണയുടെ അഭിനയമെന്ന് കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   അടിവസ്ത്രം അടങ്ങിയ കിറ്റ്, സഹായിക്കാൻ 50 ഉദ്യോഗസ്ഥർ; ബിഎസ്എൻഎൽ‌ ഡയറക്ടർ വിവാദത്തിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   കണ്ണൂരിൽ ഡിസിസി ഓഫിസിന് നേരെ കല്ലേറ്; ഏറ്റുമുട്ടി പ്രവർത്തകർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Political Storm Erupts: Veena George\“s injury during a KSU protest in Kannur has led to her hospitalization and has become the epicenter of a new political controversy in Kerala. While the CPM frames it as a serious attack, the opposition Congress leaders dismiss the incident as political drama, shifting the narrative from departmental criticism to a direct confrontation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167887