ന്യൂഡൽഹി∙ ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്. പ്രേംചന്ദ് പാർക്കിലാണ് സംഭവം. മുൻചുൻ കെവാട്ടാണ് 2 മാസം ഗർഭിണിയായ ഭാര്യയേയും പെൺകുട്ടികളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
27 വയസ്സുള്ള അനിതയേയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെൺമക്കളെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിൽ അയൽവാസികളാണ് ആദ്യം കണ്ടെത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
What you should read next
സുധയ്ക്ക് ആത്മഹത്യാപ്രവണത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി Latest News
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകൾ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു.
അനിതയും മുൻചുൻ കെവാട്ടും ബിഹാർ സ്വദേശികളാണ്. 2 വർഷം മുൻപാണ് പ്രേംചന്ദ് പാർക്കിലേക്ക് താമസം മാറിയത്. ADVERTISEMENT Go AD-FREE
JUST IN
6 MINUTES AGO ഭാര്യയേയും 3 പെൺമക്കളെയും കഴുത്തറുത്തു കൊന്ന് യുവാവ്; കൊലയ്ക്ക് പിന്നിൽ മകനോടുള്ള ഇഷ്ടം? Latest News
35 MINUTES AGO ‘ഒന്നരക്കൊല്ലം മാത്രം ജീവിക്കാൻ പോകുന്നയാൾക്കു വേണ്ടി...’; മാനസികമായി പീഡിപ്പിച്ചെന്ന് ജോസഫിന്റെ ഭാര്യ Latest News
1 HOUR 11 MINUTES AGO യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, പൊലീസ് സേനകൾ തമ്മിൽ പോര്; റോഡിൽ നാടകീയ സംഭവങ്ങൾ Latest News
VIEW MORE
English Summary:
Pregnant Mother and Three Girls Found Dead in Delhi: A horrific incident in Delhi\“s Premchand Park where a man allegedly murdered his pregnant wife and three young daughters. Police suspect the motive was a preference for a son and have launched a manhunt for the accused.