search

പാക്ക് ആക്രമണത്തിന് മറുപടി; പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ, അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ

cy520520 Yesterday 22:36 views 657
  



കാബൂൾ∙ പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിനുള്ള മറുപടിയായാണ് ആക്രമണം. വ്യാഴാഴ്ച രാത്രി ‘കനത്ത ഏറ്റുമുട്ടൽ’ തുടങ്ങിയതായി അഫ്ഗാൻ സൈന്യം അറിയിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഏറ്റുമുട്ടലെന്ന് അഫ്ഗാൻ സൈന്യം പറഞ്ഞതായി വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല.
  
What you should read next

  • എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി 22ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക്ക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴു ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്.

അതേസമയം, ജനവാസ മേഖലകളിലും മദ്രസകളിലും പാക്കിസ്ഥാൻ ബോംബിട്ടതായും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരരെ കൊലപ്പെടുത്തിയെന്ന പാക്ക് വാദം തെറ്റാണെന്നും സ്വന്തം രാജ്യത്തെ സുരക്ഷാ വീഴ്ചകൾ മറയ്ക്കാനാണ് പാക്കിസ്ഥാൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നുമാണ് അഫ്ഗാനിസ്ഥാൻ പറയുന്നത്.
JUST IN


  • 1 MINUTE AGO   പാക്ക് ആക്രമണത്തിന് മറുപടി; പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ, അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 34 MINUTES AGO   പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Afghanistan Launches Counter-Attack on Pakistan: Border clash has intensified, with the Afghan army launching a retaliatory counter-attack against Pakistan. The move comes in response to Pakistani airstrikes on the Nangarhar and Paktika provinces, which Pakistan claimed targeted terrorists but the Taliban stated killed civilians.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163847