search

ജല അതോറിറ്റിയുടെ ഗെസ്റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം, ആദ്യം ചെറുതോണിയിലും പൈനാവിലും

deltin33 1 hour(s) ago views 267
  



ചെറുതോണി(ഇടുക്കി) . ജല അതോറിറ്റി വിനോദ സഞ്ചാരികൾക്കായി അതിഥി മന്ദിരങ്ങൾ ഒരുക്കുന്നു. അധിക വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി. ആദ്യത്തെ ഗെസ്‌റ്റ് ഹൗസുകൾ ചെറുതോണിയിലും പൈനാവിലും മാർച്ച് 15ന് തുറക്കും. ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ എന്നതാണ് സവിശേഷത. 72 ലക്ഷം രൂപ ചെലവിട്ടാണ് അതിഥി മന്ദിരങ്ങൾ നിർമിച്ചത്. മാർച്ച് 15 മുതൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും താമസിക്കാം.

ചെറുതോണി അണക്കെട്ടിനു അഭിമുഖമായാണ് അതിഥി മന്ദിരം. 15 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്സ് റൂമുകളും. 200 പേർക്ക് ഇരിക്കാവുന്ന \“പെരിയാർ\“ എന്ന കോൺഫറൻസ് ഹാളുമുണ്ട്. ഇടുക്കി ഡാമിന്റെ കാഴ്ച്‌ച ആസ്വദിക്കാം. പാർക്കിങ് സൗകര്യമുണ്ട്. ഇടുക്കി മെഡിക്കൽ കോളജിനു പിന്നിലൂടെയുള്ള വഴിയിലൂടെ ഇവിടെ എത്താം.

പൈനാവ്

2.5 ലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിനു താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ മുറികളുമുണ്ട്. പൈനാവ് ടൗണിൽ എസ്ബിടിയുടെ എതിർ വശത്താണ് ഗെസ്‌റ്റ് ഹൗസ്. പാർക്കിങ് സൗകര്യമുണ്ട്.  ADVERTISEMENT Go AD-FREE

വാടക

സ്യൂട്ട് റൂമുകൾക്ക് 3,000 രൂപയാണ് ദിവസ വാടക. സാധാരണ റൂമുകൾക്ക് 1,000 രൂപ. കോൺഫറൻസ് ഹാളിന് ഒരു ദിവസം 10,000 രൂപ. ADVERTISEMENT Go AD-FREE English Summary:
Kerala Water Authority launches pilot tourism project with guest houses in Idukki—eco-stays near dams/reservoirs boost revenue, create jobs
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477360