search

ഇറാൻ–ഇസ്രയേൽ സംഘർഷം, ഗൾഫിൽ വ്യോമപാതകൾ അടച്ചു– പ്രധാനവാർത്തകൾ

deltin33 Yesterday 20:36 views 85
  



ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയതും ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്ത. ഇറാൻ ഇസ്രയേലിലും ഗൾഫ് മേഖലയിലും പ്രത്യാക്രമണം നടത്തിയത് മധ്യപൂർവദേശത്ത് പുതിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും വിവാദമായ സിനിമ ‘കേരള സ്റ്റോറി 2’ ന് തിയറ്ററുകളിൽ ലഭിച്ച തണുപ്പൻ പ്രതികരണവും വാർത്തകളിൽ ഇടം നേടി. ഇന്നത്തെ പ്രധാനവാർത്തകൾ വായിക്കാം.

ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായാണ് മുഹമ്മദ് പാക്പൂർ വിലയിരുത്തപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. മുൻ കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുടർന്ന് 2025ലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുഹമ്മദ് പാക്പൂറിനെ മേജർ ജനറൽ റാങ്കിലേക്ക് ഉയർത്തിയത്. കഴിഞ്ഞ മാസവും ഇസ്രയേലിനും യുഎസിനും മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. യാതൊരുവിധത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകൾക്കും മുതിരരുത് എന്നും, ഇസ്‌ലാമിക് റിപ്പബ്ലിക് എന്തിനും തയാറായി കാഞ്ചിയിൽ വിരൽ അമർത്തി നിൽക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന്റെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയായിരുന്നു എന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഖമനയിയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ആക്രമണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി ഇസ്രയേൽ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ആദ്യഘട്ട മിസൈൽ ആക്രമണങ്ങൾ ഖമനയിയുടെ ഓഫിസിനു സമീപമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 86കാരനായ ഖമനയി ആ സമയത്ത് ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ADVERTISEMENT Go AD-FREE

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിനു പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്.

വിവാദമാവുകയും ഒരാഴ്ചയായി വാർത്തകളിൽ നിറഞ്ഞു നിന്നിട്ടും ‘കേരള സ്റ്റോറി 2’വിന് തണുപ്പൻ പ്രതികരണം. ആളില്ലാത്തതിനാൽ നഗരത്തിലെ തിയറ്ററുകളിൽ ചില പ്രദര്‍ശനങ്ങൾ റദ്ദാക്കി. അതേസമയം, മൾട്ടിപ്ലക്സുകളിലെ തിയറ്ററുകളിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉള്ളുവെങ്കിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചില തിയറ്ററുകൾക്കു മുന്നിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധവും അരങ്ങേറി.കോഴിക്കോട് ക്രൗൺ തിയറ്ററിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദർശനത്തിനെതിരെ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയായിരുന്നു. തിയറ്ററിനു മുന്നിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയതോടെ കൂടുതൽ പൊലീസെത്തി തിയറ്ററിന് സുരക്ഷ ഒരുക്കി.
  View this post on Instagram

A post shared by Manorama Online (@manoramaonline)
ADVERTISEMENT Go AD-FREE
JUST IN


  • 35 MINUTES AGO   IRAN-ISRAEL CONFLICT ‘ആകെ ആശ്വാസം അവരുടെ ഫോൺവിളികൾ’; ‘ടിന്നിൽ ഭക്ഷണം, ടോർച്ച്, കുടിവെള്ളം’ കരുതുക! മടക്കയാത്ര റദ്ദാക്കി പ്രവാസികൾ Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   തുടർച്ചയായി പൂജ്യത്തിനു പുറത്തായാലും ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കില്ല, ആ ഉറപ്പ് അഭിഷേകിന് ലഭിച്ചു Cricket
      

         
    •   
         
    •   
        
       

  • 42 MINUTES AGO   വയനാട്ടില്‍ മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകള്‍ കൈമാറി; നിറകണ്ണുകളോടെ ഏറ്റുവാങ്ങി ദുരന്തബാധിതരുടെ കുടുംബങ്ങൾ Wayanad
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 28 02 2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477431