റായ്പൂർ∙ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഛത്തീസ്ഗഡിൽ പോസ്റ്ററുകളും ലഘുലേഖകളും. തലസ്ഥാനത്തെ ഷിയാ മുസ്‍ലിം ഭൂരിപക്ഷ മേഖലയായ മോമിൻപാറ പ്രദേശത്താണു പോസ്റ്ററുകൾ കണ്ടതെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു. ഖമനയിയെ പ്രകീർത്തിക്കുന്ന പോസ്റ്ററുകളും യുഎസിനെയും ഇസ്രായേലിനെയും വിമർശിക്കുന്ന ലഘുലേഖകളുമാണു കണ്ടെത്തിയത്. രക്തസാക്ഷിത്വം വരിച്ച ധീരനായിരുന്നു ഖമനയിയെന്നാണു പോസ്റ്ററുകളിലൊന്നിൽ ഹിന്ദിയിൽ എഴുതിയിരുന്നത്.
What you should read next
ബ്രിട്ടന്റെ സൈനിക തവളങ്ങളുള്ള സൈപ്രസ് ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ: സഖ്യകക്ഷികളെ സംരക്ഷിക്കാൻ സജ്ജമെന്ന് കിയ സ്റ്റാമർ Europe News
കറുത്ത കുർത്ത ധരിച്ച ഒരു കൂട്ടം ആളുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും എതിരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രായേൽ യുഎസ് പതാകകളും ട്രംപിന്റെയും നെതന്യാഹുവിന്റെയും ചിത്രങ്ങളും റോഡിൽ ഉപേക്ഷിച്ചതായും കണ്ടെത്തി. പ്രകടനം നടന്നേക്കുമെന്നു സൂചന ലഭിച്ചതിനെ തുടർന്നു പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതേസമയം ഛത്തീസ്ഗഡിൽ നിന്ന് ഇറാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത എല്ലാവരുടെയും രേഖകൾ സർക്കാരിന്റെ പക്കലുണ്ടെന്നു ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
What you should read next
12 ഇമാമുമാർ ആരാണ്? മഹ്ദി ഇമാം എന്നു വരും? 1200 വർഷമായി ലോകത്തെവിടെയോ മറഞ്ഞിരിക്കുന്നുവെന്ന് വിശ്വാസം News +
JUST IN
1 MINUTE AGO ‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖമനയി കൊല്ലപ്പെട്ടതിൽ ഛത്തീസ്ഗഡിൽ പ്രതിഷേധം Latest News
6 MINUTES AGO വഴി അടഞ്ഞാൽ എണ്ണ പൊള്ളും World
45 MINUTES AGO യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു Latest News
VIEW MORE
English Summary:
Chhattisgarh Witnesses Protests: Ayatollah Ali Khamenei death protests have erupted in Chhattisgarh following a joint US-Israeli attack. Posters and leaflets praising Khamenei and criticizing the US and Israel were found in the Mominpura area of Raipur.