തിരുവനന്തപുരം ∙ വഴികളെല്ലാം ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഭക്തർക്ക് സായൂജ്യമായി നാളെ ആറ്റുകാൽ പൊങ്കാല. ക്ഷേത്ര പരിസരം മുതൽ നഗരത്തിന്റെ കിലോമീറ്ററുകൾ ദൂരെയുള്ള ഇടവഴികൾ വരെ പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു. ജാതിമത ഭേദമെന്യേ നഗരം ഒന്നടങ്കം ഈ മഹായാഗത്തിൽ പങ്കുചേരുന്നുവെന്നതാണ് ആറ്റുകാൽ പൊങ്കാലയുടെ സവിശേഷത. ഭക്തർക്ക് ആവശ്യമായ ശുദ്ധജലം, വിശ്രമ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ സന്നദ്ധസേനയും കർമനിരതരാണ്.
നാളെ പൊങ്കാലയും ചന്ദ്രഗ്രഹണവും: ദർശനത്തിന് ക്രമീകരണങ്ങൾ
ആറ്റുകാൽ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒന്നിച്ചെത്തുന്ന ദിവസമാണ് നാളെ. ഇതേതുടർന്ന് പൊങ്കാല സമർപ്പണത്തിന്റെ ചടങ്ങുകൾ, നടതുറക്കൽ, ദർശനം, പൂജാകാര്യങ്ങൾ എന്നിവയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനു നിയന്ത്രണവും മാർഗരേഖയുമുണ്ട്. ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. ക്ഷേത്രത്തിൽ താലപ്പൊലിയെടുക്കുന്ന ബാലികമാർ 1.30ന് മുൻപു ദർശനത്തിനെത്തണം. നാളെ ദർശനസമയം കുറയുന്നതിനാൽ ഇന്ന് ദർശന സമയം നീട്ടാൻ ആലോചനയുണ്ട്.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ചൂട് വർധിച്ചതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കു ധാരാളം വെള്ളം കുടിക്കുക.
∙ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്കു മാറുകയും വൈദ്യസഹായം തേടുകയും വേണം. ADVERTISEMENT Go AD-FREE
∙കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, വെയിൽ ഏൽക്കാതിരിക്കാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
∙ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
∙തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും
∙ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക ADVERTISEMENT Go AD-FREE
∙ഇടയ്ക്കിടെ കൈകാലുകളും മുഖവും കഴുകുക
∙കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകണം
∙സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കം വരുത്താതെ കഴിക്കുക, കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം.
∙പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം ADVERTISEMENT GO AD-FREE
∙പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം English Summary:
Get complete details on Attukal Pongala in Thiruvananthapuram, which coincides with a lunar eclipse. Find updated darshan timings, temple arrangements, essential safety tips for devotees, and KSRTC special service information. |