search

കാലിക്കറ്റ് സർവകലാശാല കണ്ടില്ലേ? എൻഎച്ച് 66ലേക്ക് എൻട്രിയും എക്സിറ്റും ഇല്ല, പുനഃപരിശോധന അസാധ്യമെന്ന് അധികൃതർ

deltin33 1 hour(s) ago views 758
  



തേ‍ഞ്ഞിപ്പലം ∙ നാഷനൽ ഹൈവേ 66ൽ കോഴിക്കോട് ദിശയിൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ കോഹിനൂരിൽ എക്സിറ്റും ക്യാംപസ് കവാടത്തിനടുത്ത് എൻട്രിയും വേണമെന്ന ആവശ്യം എ‍ൻഎച്ച് അതോറിറ്റി തള്ളി. ചേലേമ്പ്ര സ്പിന്നിങ്‌മി‌ൽ അങ്ങാടിക്കടുത്ത് തൃശൂർ ദിശയിൽ എക്സിറ്റ് വേണമെന്ന ആവശ്യവും നിരാകരിച്ചു. 3 ആവശ്യവും ജില്ലാ വികസന സമിതി മുൻപാകെയും എ‍ൻഎച്ച് പ്രൊജക്ട് ഡയറക്ടറെ നേരിട്ടും പി. അബ്ദുൽ ഹമീദ് എംഎൽഎ ബോധ്യപ്പെടുത്തിയെങ്കിലും പ്രായോഗികമല്ലെന്ന് പ്രൊജക്ട് ഡയറക്ടർ മറുപടി നൽകുകയായിരുന്നു.

ഹൈവേ നി‍ർമാണം ആ മേഖലയിൽ പൂ‍ർത്തിയായ സാഹചര്യത്തിൽ ഇനിയൊരു പുനഃപരിശോധന അസാധ്യമെന്ന നിലയ്ക്കാണു മറുപടി. ഹൈവേ സാങ്കേതിക വിദഗ്ധരും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥാന നി‍ർണയം നടത്തിയാണ് ആറുവരിപ്പാതയിൽനിന്ന് വിവിധ സ്ഥലങ്ങളി‍ൽ സർവീസ് റോഡിലേക്ക് എക്സിറ്റും സർവീസ് റോഡിൽ നിന്ന് ആറുവരിപ്പാതയിലേക്ക് എൻട്രിയും നി‍ർമിച്ചതെന്നും ബന്ധപ്പെട്ടവർ എംഎ‍ൽഎക്ക് മറുപടി നൽകിയിട്ടുണ്ട്. ജന പ്രതിനിധികളെ അറിയിക്കാതെയാണ് എക്സിറ്റും എൻട്രിയും നിർമിച്ചതെന്ന് എംഎൽഎ പരാതിപ്പെട്ടതിനെത്തുടർന്നാണീ വിശദീകരണം.

തൃശൂ‍ർ ഭാഗത്തുനിന്ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് ആറുവരിപ്പാതവഴി വരുന്നവർ ക്യാംപസിൽ‍ നിന്ന് 4 കിലോമീറ്റർ അകലെ പാലക്കലിനടുത്ത ഉറുമി ബസാറിലെ എക്സിറ്റ് വഴി സർവീസ് റോഡി‍ൽ പ്രവേശിക്കേണ്ട സ്ഥിതിയാണ്. ഇല്ലെങ്കിൽ ക്യാംപസിലെ എ‍ൻഎച്ച് ആഴപ്പാത വഴി പിന്നെയും സഞ്ചരിച്ച് ചെട്ട്യാർമാട്ടെ എക്‌സിറ്റ് പ്രയോജനപ്പെടുത്തി സർവീസ് റോഡി‍ൽ പ്രവേശിച്ച് കാക്കഞ്ചേരിയിലെത്തി മേൽപ്പാലം വഴി ചുറ്റി തൃശൂർ ദിശയിലേക്കുള്ള പാത വഴിയെത്തി യൂണിവേഴ്സിറ്റി സ്റ്റോപ്പിനരികെയുള്ള മേൽപ്പാലം ചുറ്റി എത്തണം. 4 കിലോമീറ്റർ അധികം സഞ്ചരിക്കണം. കോഹിനൂരി‍ൽ എക്സിറ്റും ക്യാംപസ് കവാടത്തി‍ൽ എൻട്രിയും സ്ഥാപിക്കാൻ ഇപ്പോഴും സൗകര്യമുണ്ട്. എ‍ൻഎച്ച് കേരള സർക്കിൾ അധികൃതർ കൈമലർത്തിയ സാഹചര്യത്തിൽ ഇനി ഡൽഹിയിലെത്തി ഉന്നത തല ഇടപെടൽ നടത്തിയെങ്കിൽ മാത്രമേ മറിച്ചെന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അറിയാനാകൂ.

വിമാനത്താവളത്തിലേക്കുളള യാത്രക്കാരുടെയും മറ്റും സൗകര്യാർഥമാണ് സ്പിന്നിങ്മിൽ‍ അങ്ങാടിക്കടുത്ത് എക്‌‌സിറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ADVERTISEMENT Go AD-FREE English Summary:
NH 66 Calicut University exit and entry demands have been rejected by the National Highways Authority, citing that construction is complete and changes are not feasible. This decision forces commuters to travel an extra four kilometers, causing significant inconvenience for those heading to the campus and nearby areas.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477510