search

ഖുമൈനിയുടെ തറവാട്, പൂർവിക ബന്ധം ഇന്ത്യയിൽ; ചർച്ചയായി ഉത്തർപ്രദേശിലെ ഗ്രാമം

LHC0088 1 hour(s) ago views 907
  



ന്യൂഡൽഹി ∙ ഇസ്രയേൽ - യുഎസ് സംയുക്ത ഓപ്പറേഷനിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ, ഉത്തർപ്രദേശിലെ ഒരു ചെറിയ ഇന്ത്യൻ ഗ്രാമവും ആഗോള വാർത്തകളുടെ ഭാഗമാകുന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലുള്ള കിന്തൂർ എന്ന ഗ്രാമത്തിന് ഇറാന്റെ ഭരണകൂടവുമായി ആഴത്തിലുള്ള പൂർവിക ബന്ധമാണുള്ളത്.
What you should read next

  • ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ Latest News
      

         
    •   
         
    •   
        
       


ചരിത്രപരമായി ഷിയാ പണ്ഡിതന്മാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ ഗ്രാമം, 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ശിൽപിയും ഇസ്‌ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനുമായ ആയത്തുല്ല റൂഹുല്ല മുസവി ഖുമൈനിയുടെ തറവാടാണ്. ഖുമൈനിയുടെ മുത്തച്ഛനായ സയ്യിദ് അഹമ്മദ് മുസവി ജനിച്ചത് കിന്തൂരിലായിരുന്നു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച മുസവി, ഷിയാ പഠനത്തിന്റെ പ്രധാന കേന്ദ്രമായ ഇറാഖിലെ നജാഫിലേക്ക് പോവുകയും, തുടർന്ന് 1834ൽ ഇറാനിലെ ഖൊമേൻ എന്ന നഗരത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

ഇവിടെ വച്ചാണ് അദ്ദേഹത്തിന്റെ കുടുംബം ഇറാനിൽ വേരുകളുറപ്പിച്ചത്. തന്റെ ഇന്ത്യൻ വംശപരമ്പരയുടെ അടയാളമായി മുസവി തന്റെ പേരിനൊപ്പം ‘ഹിന്ദി’ എന്ന പദവി നിലനിർത്തിയിരുന്നു. ഖുമൈനിയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പൂർവികർക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
What you should read next

  • ‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖമനയി കൊല്ലപ്പെട്ടതിൽ ഛത്തീസ്ഗഡിൽ പ്രതിഷേധം Latest News
      

         
    •   
         
    •   
        
       


1979ൽ മുഹമ്മദ് റെസ പഹ്‌ലവിയുടെ രാജഭരണം അട്ടിമറിച്ച ഇസ്‌ലാമിക വിപ്ലവത്തിനു നേതൃത്വം നൽകിയത് ആയത്തുല്ല ഖുമൈനിയായിരുന്നു. തുടർന്ന് ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി അദ്ദേഹം മാറി. രാജ്യത്തിന്റെ രാഷ്ട്രീയം, വിദേശനയം, മതപരമായ വ്യക്തിത്വം എന്നിവയെ അടിമുടി മാറ്റിമറിച്ചു. അനുകൂലികൾക്ക് അദ്ദേഹം വിദേശ ഇടപെടലുകൾക്കെതിരെ നിലകൊണ്ട ആത്മീയ നേതാവായിരുന്നുവെങ്കിൽ, വിമർശകർക്ക് അദ്ദേഹം കടുപ്പമേറിയ മതഭരണത്തിന്റെ ശിൽപിയായിരുന്നു. ADVERTISEMENT Go AD-FREE

1989ൽ ഖുമൈനിയുടെ മരണശേഷം അധികാരം ഏറ്റെടുത്ത ആയത്തുല്ല അലി ഖമനയി, തന്റെ മുൻഗാമിയേക്കാൾ കൂടുതൽ കാലം ഭരണം നടത്തി. അദ്ദേഹം ഷിയാ മതപുരോഹിത വർഗത്തെ വിപുലീകരിക്കുകയും റവല്യൂഷണറി ഗാർഡിനെ തന്റെ ഭരണത്തിന്റെ നെടുംതൂണായി മാറ്റുകയും ചെയ്തു.
JUST IN


  • 21 SECONDS AGO   IRAN-ISRAEL CONFLICT ഖുമൈനിയുടെ തറവാട്, പൂർവിക ബന്ധം ഇന്ത്യയിൽ; ചർച്ചയായി ഉത്തർപ്രദേശിലെ ഗ്രാമം Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ: ജാഗ്രത Thiruvananthapuram
      

         
    •   
         
    •   
        
       

  • 15 MINUTES AGO   പൊങ്കാല; ഗ്യാസ് സ്റ്റേഷനുകള്‍ക്കും പൈപ്പ്​ലൈന്‍ കടന്നുപോകുന്ന റോഡുകള്‍ക്കും സമീപം തീ കൊളുത്തരുത്, നിർദേശം Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Khomeini\“s Indian roots: Trace back to the village of Kintoor in Uttar Pradesh, where his grandfather was born before migrating to Iran. This connection, marked by the family epithet \“Hindi,\“ is believed to have significantly influenced the worldview of the Iranian revolutionary leader.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166475