search

‘അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും’: ഇറാന്റെ പ്രതികാര ശബ്ദം; ആരാണ് അലി ലാരിജാനി?

deltin33 Yesterday 23:36 views 1008
  



ടെഹ്‍റാൻ ∙ ‘അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും (ഇസ്രയേൽ) ഇറാൻ ജനതയുടെ ഹൃദയത്തിൽ തീ കൊളുത്തിയിരിക്കുന്നു. ഞങ്ങൾ അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും. സയണിസ്റ്റ് കുറ്റവാളികൾക്കും ലജ്ജയില്ലാത്ത അമേരിക്കക്കാർക്കും അവരുടെ പ്രവൃത്തികളെക്കുറിച്ച് ഖേദിക്കേണ്ടി വരും’ – പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ടതിനു പിന്നാലെ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട, ഇറാൻ ഭരണകൂടത്തിലെ ശാന്തനും പ്രായോഗികവാദിയുമെന്ന് അറിയപ്പെടുന്ന അലി ലാരിജാനിയുടെ ഈ പ്രസ്താവന വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിന്റെ കുടുക്കിൽ വീണെന്ന് ആരോപിച്ച അലി ലാരിജാനി, ഇറാനിലെ ധീര സൈനികരും മഹത്തായ ജനതയും ശത്രുക്കളെ മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നുമെന്നു പ്രഖ്യാപിച്ചു. ഇസ്രയേലും അമേരിക്കയുമായി ഇറാൻ യുദ്ധം തുടരുന്നതിനിടെ സുരക്ഷാ തന്ത്രങ്ങൾക്കു ചുക്കാൻ പിടിക്കാൻ ചുമതലപ്പെട്ട അലി ലാരിജാനി ആരാണ്?
What you should read next

  • ഇറാന് പുതിയ പരമോന്നത നേതാവ്? ഖമനയി– ഐആർജിസി ബന്ധത്തിലെ നിർണായക കണ്ണി: പട്ടികയിൽ ഇല്ലാതിരുന്ന പിൻഗാമി: ആരാണ് മുജ്‌തബ? News +
      

         
    •   
         
    •   
        
       


ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് 67 കാരനായ അലി ലാരിജാനി. ഖമനയിയുടെ മരണശേഷം ഇറാന്റെ ഭരണം നിയന്ത്രിക്കുന്നതിൽ മൂന്നംഗ പരിവർത്തന സമിതിക്കൊപ്പം സുപ്രധാന പങ്കാണ് ലാരിജാനിക്കുള്ളത്. ഇറാന്റെ സുരക്ഷാ തന്ത്രം രൂപപ്പെടുത്തുന്നതിൽ അദ്ദേഹമാണ് മുഖ്യപങ്ക് വഹിക്കുന്നത്. 1979-നുശേഷം ഇറാൻ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് രാജ്യത്തിന്റെ മുഖമാണ് ലാരിജാനി. ചർച്ചകളിലും മറ്റും ശാന്തമായ സാന്നിധ്യമായി അറിയപ്പെട്ടിരുന്ന ലാരിജാനി ഇന്ന് ഇറാന്റെ കഠിന പ്രതികരണത്തിന്റെ ശബ്ദമാണ്. ഖമനയി കൊല്ലപ്പെട്ടതിനു ശേഷമുള്ള ഇറാന്റെ രാഷ്ട്രീയവും സുരക്ഷയും നയിക്കുന്നതിൽ ലാരിജാനിയുടെ നയങ്ങൾ നിർണായകമാകുമെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ.

1958 ജൂൺ 3-ന് ഇറാഖിലെ നജഫിൽ ഒരു അതിസമ്പന്ന കുടുംബത്തിലാണ് ലാരിജാനിയുടെ ജനനം. അമോലിൽ ഏറെ സ്വാധീനമുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ 2009-ൽ ടൈം മാസിക ‘ഇറാന്റെ കെന്നഡിമാർ’ എന്നാണ് വിശേഷിപ്പിച്ചത്. പ്രമുഖ മത പണ്ഡിതനായിരുന്നു പിതാവ് മിർസ ഹാഷെം അമോലി. ലാരിജാനിയെ പോലെ നീതിന്യായ വിഭാഗം, വിദഗ്ധരുടെ അസംബ്ലി (പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന മതപരമായ കൗൺസിൽ) എന്നിങ്ങനെ രാജ്യത്തെ സുപ്രധാന പദവികൾ വഹിച്ചവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങളും. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ലാരിജാനി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. ഇസ്‌ലാമിക വിപ്ലവത്തിന്റെ ശിൽപിയും ഇസ്‌ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനുമായ ആയത്തുല്ല റൂഹുല്ല മുസവി ഖുമൈനിയുടെ അടുത്ത അനുയായിയായിരുന്ന മൊർത്തേസ മൊതാഹരിയുടെ മകൾ ഫാരിദെയെ തന്റെ 20 ാം വയസിൽ അദ്ദേഹം വിവാഹം കഴിച്ചു.
What you should read next

  • IRAN-ISRAEL CONFLICT വർഷങ്ങൾ നീണ്ട മുന്നൊരുക്കം; ഖമനയിയുടെ വിധി നിർണയിച്ചത് ചാരന്മാരും ട്രാഫിക് ക്യാമറകളും Latest News
      

         
    •   
         
    •   
        
       


മതസെമിനാരികളിൽ നിന്ന് പ്രമുഖ സ്ഥാനങ്ങളിലെത്തിയ സഹപ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി, മതേതര അക്കാദമിക് പശ്ചാത്തലവും ലാരിജാനിക്കുണ്ട്. 1979-ൽ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും ബിരുദം നേടി. ടെഹ്‌റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ തത്വചിന്തയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ ലാരിജാനി ഐആർജിസി(ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ)യിൽ ചേർന്നു. 1994 – 1997 കാലയളവിൽ പ്രസിഡന്റ് അക്ബർ ഹാഷിമി റഫ്‌സ‍ഞ്ചാനി ഭരണകൂടത്തിൽ സാംസ്കാരിക മന്ത്രിയായും, 1994 മുതൽ 2004 വരെ സംസ്ഥാന ബ്രോഡ്കാസ്റ്റർ (IRIB) തലവനായും പ്രവർത്തിച്ചു. 2008 – 2020 കാലയളവിൽ മൂന്ന് തവണ പാർലമെന്റ് സ്പീക്കറായും സേവനമനുഷ്ഠിച്ചു. ADVERTISEMENT Go AD-FREE

2005-ൽ ലാരിജാനി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും രണ്ടാം റൗണ്ടിലേക്ക് എത്താനായില്ല. അതേ വർഷം, ഇറാനിലെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായും രാജ്യത്തിന്റെ മുഖ്യ ആണവ ചർച്ചക്കാരനായും അദ്ദേഹത്തെ നിയമിച്ചു. 2021 ലും 2024ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചെങ്കിലും ഗാർഡിയൻ കൗൺസിൽ അദ്ദേഹത്തെ അയോഗ്യനാക്കി. 2025 ഓഗസ്റ്റിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അദ്ദേഹത്തെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സംഘർഷത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ഒമാന്റെ മധ്യസ്ഥതയിൽ ലാരിജാനി യുഎസുമായി പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.
JUST IN


  • 3 MINUTES AGO   ‘അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും’: ഇറാന്റെ പ്രതികാര ശബ്ദം; ആരാണ് അലി ലാരിജാനി? Latest News
      

         
    •   
         
    •   
        
       

  • 55 MINUTES AGO   \“ആന്റണി രാജു ചെയ്തതിൽ എന്താണ് കുറ്റം?\“ ചോദ്യങ്ങളുമായി ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 5 MINUTES AGO   കൈവശഭൂമിക്ക് പട്ടയം; സർക്കാർ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ali Larijani: Appearing on state television just 24 hours after US-Israeli air strikes killed Supreme Leader Ayatollah Ali Khamenei and the Iranian Revolutionary Guard Corps (IRGC) commander, Mohammad Pakpour, Larijani delivered a message of fire. “America and Israel have set the heart of the Iranian nation ablaze,” he wrote on social media. “We will burn their hearts. We will make the Zionist criminals and the shameless Americans regret their actions.”
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477661